അഫ്ഗാൻ ഗൗരവമേറിയ വിഷയം; ഏഷ്യയിൽ പങ്കാളിത്തം ശക്തമാക്കും: ഇന്ത്യ-ഫ്രാൻസ് നിർണ്ണായക ചർച്ചയിൽ അജിത് ഡോവൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ ഗൗരവമേറിയ വിഷയം; ഏഷ്യയിൽ പങ്കാളിത്തം ശക്തമാക്കും: ഇന്ത്യ-ഫ്രാൻസ് നിർണ്ണായക ചർച്ചയിൽ അജിത് ഡോവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 02:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോള തലത്തിലെ സുരക്ഷാ വിഷയത്തിൽ ഇന്ത്യ കാണിക്കുന്ന ജാഗ്രതയിൽ കൈകോർത്ത് ഫ്രഞ്ച് ഭരണകൂടം. ഇസ്ലാമിക ഭീകരതയെ ശക്തമായി നേരിടുന്ന ഫ്രാൻസു മായി ചർച്ചകൾ നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. ഫ്രാൻസിനായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണാണ് പങ്കെടുത്തത്.

At his meeting with NSA Ajit Doval on the occasion of the 35th 🇫🇷🇮🇳 Strategic Dialogue in Paris, French FM @JY_LeDrian stressed France's commitment to deepening the Indo-French strategic partnership in all its dimensions.
Statement⤵ https://t.co/19s4RiO68d

— Emmanuel Lenain (@FranceinIndia) November 6, 2021

അജിത് ഡോവൽ ഫ്രാൻസിന്റെ പ്രതിരോധമന്ത്രി ഫ്‌ലോറൻസ് പാർലെയുമായും വിദേശ കാര്യമന്ത്രി ജീൻ യെസ് ലീ ഡ്രിയാൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. 35-ാം ഉഭയകക്ഷി തന്ത്രപരമായ ചർച്ചകൾക്കാണ് ഡോവൽ പാരീസിലെത്തിയത്. എല്ലാ സുരക്ഷാ മേഖലയിലും ഫ്രാൻസുമായി നിർണ്ണായക ധാരണകളായെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. അജിത് ഡോവലിന്റെ സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനയിൻ ട്വീറ്റ് ചെയ്തു.

അഫ്ഗാൻ വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ ഭാഗമായി ഫ്രാൻസ് എടുക്കുന്ന നിലപാടും ബ്രക്‌സിറ്റ് വഴി ഒറ്റയ്‌ക്ക് നിൽക്കുന്ന ബ്രിട്ടന്റെ അഫ്ഗാൻ വിഷയത്തിലെ വിരുദ്ധ നയവും ഫ്രഞ്ച് മന്ത്രിമാർ ഇന്ത്യയുടെ ശ്രദ്ധയിൽപെടുത്തി. അഫ്ഗാൻ വിഷയത്തിൽ മേഖലയിൽ സംജാതമായിരിക്കുന്ന ഇസ്ലാമിക ഭീകരത ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിന് അനുബന്ധമായി പാക് ഭീകരരുടെ താലിബാനുമായുള്ള ബന്ധത്തെ ഫ്രാൻസ് അതീവ ഗുരുതമായ സ്ഥിതിയായി ചൂണ്ടിക്കാട്ടി. ഒപ്പം മറ്റെല്ലാ രാജ്യങ്ങളും താലിബാനെ തള്ളുമ്പോൾ ചൈനയും ഖത്തറും തുർക്കിയും താലിബാനോട് കാണിക്കുന്ന അടുപ്പവും ഫ്രാൻസ് വിലയിരുത്തി.

റഫേലിലൂടെ ഫ്രാൻസ് നൽകുന്ന പ്രതിരോധ സഹായത്തെ എടുത്തുപറഞ്ഞ അജിത് ഡോവൽ മേഖലയിലെ സുരക്ഷയിൽ കൂടുതൽ പങ്കാളിത്തമാണ് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമുദ്രത്തിനടിയിൽ ഉപയോഗിക്കുന്ന ഡ്രോണുകളുടേയും അന്തർവാഹിനികളുടേയും സമയബന്ധിതമായ കൈമാറ്റവും ഫ്രാൻസ് ഉറപ്പുവരുത്തിയെന്നും ഫ്രഞ്ച് സ്ഥാനപതി അറിയിച്ചു.

Tags: india-france
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies