ബോണസ്റ്റ് ; കോടികൾ വിലമതിക്കുന്ന അത്യാഡംബര വീടുകൾ വാങ്ങുന്നതും വിൽക്കുന്നതും ഇന്നത്തെകാലത്ത് പുതുമയുള്ള കാര്യമല്ല.മാർക്കറ്റിൽ പോയി അവശ്യസാധനങ്ങൾ വാങ്ങുന്ന ലാഘവത്തോടെയാണ് ഇന്ന് ആളുകൾ കോടികളുടെ വീടുകൾ വാങ്ങുന്നതും വിൽക്കുന്നതുമെല്ലാം.
ഇത്തരം കോടികളുടെ വീടുകൾ പലപ്പോഴും അത്ഭുതങ്ങളുടെ വലിയൊരു ലോകമാണ് ആളുകൾക്ക് മുൻപിൽ തുറക്കുന്നത്. സിമ്മിംഗ് പൂൾ മുതൽ ഹെലിപാട് വരെ ഇത്തരം വീടുകളിൽ ഉണ്ടാവും പതിനായിരക്കണക്കിന് ചതുരശ്ര അടി വരെ വിസ്തീർണവുമുണ്ടാവും. അത് കൊണ്ട് കൂടിയാണ് അത്തരം വീടുകൾക്ക് കോടികൾ വിലവരുന്നത്.
എന്നാൽ ബോണസ്‌റ്റോയിലെ 50 വർഷം പഴക്കമുള്ള ഒരു വീടിന്റെ വിസ്തീർണം കേവലം 250 ചതുരശ്ര അടി മാത്രമാണ്. പറയത്തക്ക ആഡംബര സൗകര്യങ്ങൾ ഒന്നുമില്ല.ചെറിയ ഒരു പൂന്തോട്ടം പോലുമില്ല. സിമ്മിംഗ് പൂളോ ഹെലിപാടോ ഹോം തിയേറ്ററോ ഒന്നുമില്ലാത്ത വീടിന്റെ വില 2.3 കോടി രൂപയാണ്. അവിശ്വസനീയം എന്ന് പറയാമെങ്കിലും സംഗതി സത്യമാണ്. വീടിനുള്ളിലെ സൗകര്യങ്ങളല്ല ഇത്ര മൂല്യം നൽകുന്നത്. വീട് നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ്.
മസാച്ചുസെറ്റ്‌സിലെ ന്യൂട്ടൺ ഹെലാൻഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ബോണസ്റ്റിലെ അതിസമ്പന്നർ മാത്രം താമസിക്കുന്ന പ്രദേശമാണിത്. പൊതുഗതാഗതം സുഗമമായി ലഭിക്കും. ചുറ്റുവട്ടത്ത് നിരവധി ഷോപ്പിംഗ് കേന്ദ്രങ്ങൾ, സ്‌കുളുകൾ, പാർക്കുകൾ, ആശുപത്രികൾ എന്നുവേണ്ട ഒരു മനുഷ്യന് വേണ്ട എല്ലാ സൗകര്യങ്ങളും കൈ എത്തും ദൂരത്ത് ലഭിക്കും.ഇത്രയധികം സൗകര്യങ്ങളുള്ള ഒരു പ്രദേശത്ത് വീട് ളഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.ഈ കാരണം കൊണ്ടാണ് കുഞ്ഞൻ വീടിന്റെ വിപണിമൂല്യം കോടികൾ കടന്നത്.
മാസങ്ങൾക്കുമുൻപ് ശൗചാലയവും അടുക്കളയുമില്ലാത്ത രണ്ട് മുറികൾ മാത്രമുള്ള ഒരു വീട് കേവലം 103 രൂപയ്‌ക്ക് ലേലം ചെയ്തത് വലിയ വാർത്തയായിരുന്നു.















