പെട്രോളിയം സെസിലൂടെ കിഫ്ബിയിലെത്തിയതും കോടികൾ; സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്രോളിയം സെസിലൂടെ കിഫ്ബിയിലെത്തിയതും കോടികൾ; സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 08:00 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ധനവിലയുടെ എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിട്ടും സംസ്ഥാന നികുതിയിൽ മാറ്റം വരുത്താത്ത പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ. നിയമസഭയിലൂടെ സംസ്ഥാന ധനമന്ത്രി പുറത്തുവിട്ട കണക്കുകളാണ് സർക്കാർ ന്യായീകരണങ്ങളുടെ മുനയൊടിക്കുന്നത്. ജൂലൈയിൽ നിയമസഭയിൽ ധനമന്ത്രി നൽകിയ മറുപടി പ്രകാരം 2021 ജൂൺ 30വരെ 2673.71 കോടി രൂപയാണ് പെട്രോളിയം സെസിലൂടെ കേരളത്തിന് ലഭിച്ചത്.

കിഫ്ബിയുടെ പ്രവർത്തനത്തിന് വേണ്ടി പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലിറ്റർ ഒന്നിന് ഒരു രൂപ നിരക്കിലാണ് സംസ്ഥാനം സെസ് ഈടാക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ അൻവർ സാദത്ത് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി ജൂൺ വരെയുളള കണക്കുകൾ അവതരിപ്പിച്ചത്. 2016-17 കാലയളവിൽ 448.1 കോടി രൂപയും 2017-18ൽ 421.19 കോടി രൂപയും 2018-19ൽ 501.82 കോടി രൂപയും പെട്രോളിയം സെസ് ഇനത്തിൽ കിഫ്ബിയിലേക്ക് ലഭിച്ചെന്ന് ധനമന്ത്രി വിശദീകരിക്കുന്നു.

2019-20 കാലയളവിൽ പെട്രോളിയം സെസിലൂടെ സംസ്ഥാന സർക്കാർ പിരിച്ചെടുത്തത് 550 കോടി രൂപയാണ്. 2020-21 കാലയളവിൽ അത് 539 കോടിയായി. 2021 ഏപ്രിൽ മുതൽ ജൂൺ 30 വരെ മാത്രം 213.61 കോടി രൂപ സർക്കാർ പിരിച്ചെടുത്തു. മോട്ടോർ വാഹന നികുതിയുടെ വിഹിതമായി 2021 ജൂൺ 30 വരെ 5862.48 കോടി രൂപ ലഭിച്ചതായും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സെസ് ഇനത്തിൽ സർക്കാരിന് ലഭിച്ച കണക്കുകൾ പുറത്ത് വരുന്നത്. നികുതി കുറയ്‌ക്കാത്തതിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിരത്തിയ താത്വിക ന്യായങ്ങളും ഇതോടെ പൊളിയുകയാണ്.

രാജ്യത്ത് ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം എക്‌സൈസ് തീരുവ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. പതിനഞ്ചോളം സംസ്ഥാനങ്ങൾ ഇതിന്റെ ചുവടുപിടിച്ച് നികുതി കുറച്ചിട്ടും കേരളം അതിന് തയ്യാറായിട്ടില്ല. സംസംസ്ഥാനത്തിന്റെ വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് ഒരു രൂപ പോലും കുറയ്‌ക്കാൻ കേരളം തയ്യാറാകാത്തത്.

ഇന്ധന നികുതിയിൽ ഒരു രൂപ കുറച്ചാൽ പോലും സാധാരണക്കാർക്ക് ആശ്വാസമാണ്. എന്നാൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തിരിച്ചു വിട്ട് നികുതി കൊള്ള തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇടതുസർക്കാർ.

Tags: kifbiKN BALAGOPALPinarayi Governmentpetrol taxFuel Tax
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies