പള്ളി തീവെച്ചെന്ന വ്യാജപ്രചാരണം; 102 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ച് ത്രിപുര പോലീസ്; വ്യാജ പോസ്റ്റുകൾ നീക്കാൻ സമൂഹമാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പള്ളി തീവെച്ചെന്ന വ്യാജപ്രചാരണം; 102 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ച് ത്രിപുര പോലീസ്; വ്യാജ പോസ്റ്റുകൾ നീക്കാൻ സമൂഹമാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 09:33 am IST
FacebookTwitterWhatsAppTelegram

അഗർത്തല : മുസ്ലീം പളളിക്ക് തീവെച്ചെന്ന വ്യാജ പ്രചാരണം നടത്തി ത്രിപുരയിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിനും കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും 102 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ച് പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതും സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പ്രസിദ്ധീകരിച്ചവർക്കും എതിരെയാണ് നടപടി.

ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും അക്കൗണ്ട് വിശദാംശങ്ങൾ നൽകാനും ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് നോട്ടീസ് നൽകിയവരിൽ നിന്നും ഉണ്ടായതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി നടത്തിയ പ്രകടനത്തിൽ പളളി അഗ്നിക്കിരയാക്കിയെന്നും അക്രമം നടത്തിയെന്നുമായിരുന്നു വ്യാജ പ്രചാരണം. എന്നാൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങൾ വ്യാജാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധമുണ്ടായെന്ന് പ്രചരിപ്പിച്ച പാനിസാഗറിൽ ഒരു പളളിക്ക് നേരെയും അക്രമം ഉണ്ടായിട്ടില്ലെന്ന് ക്രമസമാധാന പാലന ചുമതലയുളള ഐജി സൗരഭ് ത്രിപാഠി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് അഗർത്തല വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് അയച്ച നോട്ടീസിൽ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതവിദ്വേഷം വളർത്തിയതിനും ശത്രുത വളർത്തിയതിനും ഐപിസി 153 എ, വ്യാജ രേഖ ചമച്ചതിന് ഐപിസി 469, ദേശീയതയ്‌ക്ക് ഭംഗം വരുന്ന രീതിയിൽ പെരുമാറിയതിന് 153 ബി, ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് 120 ബി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Tags: thripura
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies