കാറുകളിലെ മിസ്റ്റർ യൂണിവേഴ്‌സ്; ഈ സുന്ദരൻ ആരേയും ആകർഷിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാറുകളിലെ മിസ്റ്റർ യൂണിവേഴ്‌സ്; ഈ സുന്ദരൻ ആരേയും ആകർഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 03:15 pm IST
FacebookTwitterWhatsAppTelegram

കെട്ടിലും മട്ടിലും ഇവൻ ആരേയും ആകർഷിക്കും. ആരും കൊതിയ്‌ക്കും ഈ സുന്ദരനെ സ്വന്തമാക്കാൻ. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ ഹൈപ്പർ കാറിനെ കുറിച്ചാണ്. ബുഗാട്ടിയുടെ ബൊലൈഡിനെ കുറിച്ച്. കെട്ടിലും മട്ടിലും ഇവൻ ആളൊരു വീരൻ തന്നെ.

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറെന്ന സ്ഥാനം കൈയടക്കിയിരിക്കുകയാണ് ഫ്രഞ്ച് ഹൈ-പെർഫോമൻസ് ആഡംബര വാഹന നിർമാതാക്കളായ ബുഗാട്ടിയുടെ ബൊലൈഡ്. ബുഗാട്ടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ആഡംബര വാഹനം പുറത്തിറങ്ങുന്നത്. പരിതമായ സംഖ്യകളിൽ പുറത്തിറക്കിയ ഈ വാഹനം 2020 ലാണ് ആദ്യമായി വാഹന പ്രേമികൾക്ക് മുന്നിലെത്തിയത്. പാരിസിൽ നടന്ന മുപ്പത്തിയാറാമത് രാജ്യാന്തര ഓട്ടമൊബൈൽ ഫെസ്റ്റിവലിലിന്റെ തിരഞ്ഞെടുപ്പിലാണ് ബൊലൈഡ് ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറെന്ന പട്ടം സ്വന്തമാക്കിയത്.

വളരെ വ്യത്യസ്തമായി നിർമ്മിച്ച ഈ സുന്ദര വാഹനത്തിന് ഡബ്ല്യു 16 ക്വാഡ് ടർബോചാർജ്ഡ് എൻജിനാണ് മികച്ച പ്രകടനക്ഷമത സമ്മാനിക്കുന്നത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാർ എന്ന നിലയിലാണു ബുഗാട്ടി എൻജീനീയർമാരും ഡിസൈനർമാരും ബൊലൈഡ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും അത്യാധുനിക ഫോർമുല 1 കാറുകളെ അനുസ്മരിപ്പിക്കുന്ന അനേകം എയർ ഡക്ടുകളും അതിലോലമായ ഫ്രണ്ട് എൻഡ് ഡിസൈനും ഈ ഹൈപ്പർ സ്പോർട്സ് കാറിന് നൽകിയിട്ടുണ്ട്.

കാറിന്റെ രൂപകൽപനയിലും പ്രവർത്തന ക്ഷമതയിലും ഒരുവിട്ടുവീഴ്ചയ്‌ക്കും നിർമ്മാതാക്കളായ ബുഗാട്ടി തയ്യാറായിട്ടില്ല. ജനപ്രിയ മോഡലായ ഷിറോണിന്റെ പ്ലാറ്റ്‌ഫോം കടമെടുത്താണ് ബൊലൈഡും എത്തുന്നത്. വാഹനത്തിന്റെ ഭാരവും അതിന്റെ കരുത്തുമായുള്ള അനുപാതം കൃത്യമായി പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഹൈപർ കാറാണിത്.

ഡബ്ല്യു 16 ക്വാഡ്-ടർബോചാർജ്ഡ് എഞ്ചിനാണ് ബൊലൈഡിന്റെ ഹൃദയം. മൂന്നുവർഷംകൊണ്ട് ഈ വാഹനത്തിന്റെ 40 യൂണിറ്റുകൾ മാത്രം നിർമിച്ചു വിൽക്കാനാണു കമ്പനിയുടെ പദ്ധതി. ട്രാക്കുകൾക്കുവേണ്ടി മാത്രമാണ് വാഹനം നിർമിച്ചിരിക്കുന്നത്. 40ലക്ഷം യൂറോ അഥവാ എകദേശം 34.60 കോടി രൂപയാണ് വാഹനത്തിന്റെ വില. ആദ്യ ഡെലിവറി 2024 ൽ നടക്കും എന്നാണ് കണക്കുകൂട്ടുന്നത്. ലോകത്തിലെ പല വമ്പൻമാരും കാത്തിരിക്കുകയാണ് നിരത്തുകളിൽ ഈ സുന്ദരനെയും കൊണ്ട് ചീറി പായാൻ.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies