നിരത്തുകളിലെ താരമാവാൻ സ്ലാവിയ; 2022 മാർച്ചോടെ വാഹനം പുറത്തിറക്കും; അവതരണത്തിനു മുൻപ് ഔദ്യോഗിക സ്‌കെച്ചുകൾ പുറത്ത് വിട്ട് സ്‌കോഡ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരത്തുകളിലെ താരമാവാൻ സ്ലാവിയ; 2022 മാർച്ചോടെ വാഹനം പുറത്തിറക്കും; അവതരണത്തിനു മുൻപ് ഔദ്യോഗിക സ്‌കെച്ചുകൾ പുറത്ത് വിട്ട് സ്‌കോഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 03:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈൻ സ്‌കെച്ചുകൾ സ്‌കോഡ ഓട്ടോ പുറത്തിറക്കി. 2021 നവംബർ 18ന് വാഹനം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്‌കെച്ചുകൾ പുറത്തു വിട്ടത്. 2021-ന്റെ തുടക്കത്തിൽ അവതരിപ്പിച്ച കുഷാഖ് എസ്.യു.വി.ക്ക് ശേഷം ഇന്ത്യ 2.0 പ്രോജക്റ്റിൽ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡലാണ് സ്ലാവിയ. കൂടാതെ A0 സെഗ്മെന്റിന്റെ പ്രീമിയം മിഡ്‌സൈസ് സെഡാനാണ് ഇത്. ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ, ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ട്രാൻസ്വേർസ് ടൂൾകിറ്റിന്റെ MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്ലാവിയ, പൂനെയിലാണ് പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

പുറത്തുവിട്ട രണ്ട് ഡിസൈൻ സ്‌കെച്ചുകളിൽ ആദ്യത്തേതിൽ സ്ലാവിയയുടെ മുൻഭാഗവും സിൽഹൗട്ടും ഉൾക്കൊള്ളുന്നു. കമ്പനിയുടെ സ്ഥാപകരെ ഓർമ്മിപ്പിക്കുന്ന പേരുകളാണ് രണ്ട് മോഡലിനും നൽകിയിരിക്കുന്നത്. സ്ഥാപകരായ വക്ലാവ് ലോറിനും, വക്ലാവ് ക്ലെമന്റും 1896 മുതൽ വിറ്റ മ്ലാഡ ബോലെസ്ലാവിൽ എന്ന ആദ്യത്തെ സൈക്കിളുകളുടെ പേരിനോട് സാമ്യമുള്ള പേരാണ് സ്‌കോഡയുടെ വാഹനത്തിന് നൽകിയിരിക്കുന്നത്. മ്ലാഡ ബോലെസ്ലാവിൽ എന്നാൽ ചെക്ക് ഭാഷയിൽ മഹത്വം എന്നാണ് അർത്ഥമാക്കുന്നത്.

നിർമ്മാതാക്കൾ പുറത്തു വിട്ട ചിത്രത്തിൽ കാറിന്റെ ലോ ഫ്രണ്ട് സെക്ഷൻ കാണിക്കുന്നു. ഇതിൽ വീതിയേറിയ, ഷഡ്ഭുജാകൃതിയിലുള്ള സ്‌കോഡ ഗ്രില്ലും സ്ലെണ്ടെർ, ഷാർപിലി ഡിഫൈൻഡ് ആയതുമായ ഹെഡ്‌ലൈറ്റുകളുമാണുള്ളത്. ഇത് എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പാണ്. കൂപ്പെ-ശൈലിയിലുള്ള സിൽഹൗട്ടും നീളമുള്ള വീൽബേസും കൂടാതെ മുൻ ചിറകുകളിൽ സ്‌കോഡ വേർഡ് മാർക്ക് ഉള്ള വ്യത്യസ്തമായ ബാഡ്ജും ദൃശ്യമാണ്.

രണ്ടാമത്തെ സ്‌കെച്ച് പുതിയ സ്‌കോഡ സ്ലാവിയയുടെ പിൻഭാഗത്തെ കേന്ദ്രീകരിക്കുന്നു. സെഡാന്റെ റൂഫ്‌ലൈൻ പിൻഭാഗത്തേക്ക് പതുക്കെ ചരിഞ്ഞു, ബൂട്ട് ലിഡിലേക്ക് മനോഹരമായി ചേരുന്നു. കൂടാതെ, ഇരുവശത്തുമുള്ള റിഫ്ലക്ടറുകൾ വാഹനത്തിന്റെ വീതി എടുത്ത് കാണിക്കുന്നു. സ്‌കോഡ ലൈറ്റുകൾ രൂപകൽപ്പന ചെയ്യുന്ന സി-ആകൃതിയിലുള്ള ടെയിൽലൈറ്റുകൾ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ബൂട്ട് ലിഡിലേക്ക് നീളുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തിൽ, സ്‌കോഡ സ്ലാവിയ പ്രാദേശികമായി വികസിപ്പിച്ചതും, നിർമ്മിച്ചതുമായ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അടുത്തിടെ അവതരിപ്പിച്ച വിജയകരമായ സ്‌കോഡ കുഷാഖ് പോലെ, പുതിയ പ്രീമിയം മിഡ്‌സൈസ് സെഡാൻ പൂനെയിലെ സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗൺഗൺ ഇന്ത്യ ടെക്‌നോളജി സെന്ററിൽ വികസിപ്പിച്ചെടുത്തതാണ്.

Tags: SKODA SLAVIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies