60 വർഷങ്ങൾ, ഒരു ലക്ഷത്തോളം വൃക്ഷങ്ങൾ; പ്രകൃതിയ്ക്കായി ജീവിതം സമർപ്പിച്ച തുളസി ഗൗഡ; ഒടുവിൽ തേടിയെത്തിയത് അർഹിക്കുന്ന ബഹുമതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

60 വർഷങ്ങൾ, ഒരു ലക്ഷത്തോളം വൃക്ഷങ്ങൾ; പ്രകൃതിയ്‌ക്കായി ജീവിതം സമർപ്പിച്ച തുളസി ഗൗഡ; ഒടുവിൽ തേടിയെത്തിയത് അർഹിക്കുന്ന ബഹുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 10:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 60 വർഷങ്ങൾ, ഒരു ലക്ഷത്തോളം വൃക്ഷങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിനായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച തുളസി ഗൗഡയെ തേടിയെത്തിയത് അർഹിക്കുന്ന ബഹുമതി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ ഈ 72 കാരിയുടെ ജീവിതം നൽകുന്ന സന്ദേശം പ്രകൃതിയെ നെഞ്ചോട് ചേർക്കണമെന്ന ആഹ്വാനമാണ്.

കർണാടകയിലെ ഹലക്കി ഗോത്ര വിഭാഗക്കാരിയാണ് തുളസി ഗൗഡ. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച തുളസിയുടെ ബാല്യകാലം ദുരിതപൂർണമായിരുന്നു. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ഇവർക്കായില്ല. എന്നാൽ ഇന്ന് പ്രകൃതിയിലെ ഏത് ജന്തുജാലങ്ങളെക്കുറിച്ചും വലിയ അറിവാണ് തുളസിയ്‌ക്കുള്ളത്.

12ാം വയസ്സു മുതലാണ് തുളസി പ്രകൃതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുവളർത്താൻ ആരംഭിച്ചത്. വഴിയരികിലും മറ്റും ആയിരക്കണക്കിന് മരങ്ങൾ നട്ടുവളർത്തി പരിപാലിച്ചു. തുളസിയുടെ പ്രകൃതി സ്‌നേഹം മനസ്സിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധപ്രവർത്തകയാക്കി. വനംവകുപ്പിലെ സ്ഥിരം നിയമനമായിരുന്നു തുളസിയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം.

ഉത്തരകന്നഡയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മരങ്ങൾ തുളസിയുടെ കഠിനാധ്വാനമാണ്. തന്റെ മരങ്ങളിൽ മനുഷ്യനുൾപ്പെടെയുള്ള ജന്തു ജാലങ്ങൾ അഭയം പ്രാപിക്കുന്നത് കാണുന്നതിൽ സന്തോഷവതിയാണ് തുളസി. തന്റെ പ്രകൃതി സ്‌നേഹവും അറിവും പുതുതലമുറയ്‌ക്ക് തുളസി പകർന്നു നൽകുകയും ചെയ്യുന്നു.

Tags: KarnatakaPadma ShriTulasi Gowda
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies