പത്മപുരസ്‌കാരത്താൽ ആദരിക്കപ്പെട്ട് ആദ്യ ട്രാൻസ് ജെൻഡർ; രാഷ്ട്രപതിക്ക് ആശിർവാദം നൽകി മഞ്ചമ്മ ജോഗതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പത്മപുരസ്‌കാരത്താൽ ആദരിക്കപ്പെട്ട് ആദ്യ ട്രാൻസ് ജെൻഡർ; രാഷ്‌ട്രപതിക്ക് ആശിർവാദം നൽകി മഞ്ചമ്മ ജോഗതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 06:05 pm IST
FacebookTwitterWhatsAppTelegram

രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരെ നരേന്ദ്രമോദി സർക്കാർ കൈപിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് ഇത്തവണയും പത്മപുരസ്‌കാര വേദികളിൽ കണ്ടത്.

അതിൽ ആദ്യമായി ഒരു ട്രാൻസ്ജൻഡർ പത്മപുരസ്‌കാരത്താൽ ആദരിക്കപ്പെട്ടുവെന്നത് ചരിത്രമുഹൂർത്തമായി മാറിയിരിക്കുന്നു. രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ ഏറ്റുവാങ്ങിയത് ട്രാൻജെൻഡർ നാടോടി നർത്തകിയായ മഞ്ചമ്മ ജോഗതിയാണ്. രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവന്ദിൽ നിന്നും മഞ്ചമ്മ പുരസ്‌കാരം സ്വീകരിച്ചപ്പോൾ ആദരിക്കപ്പെട്ടത് ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ കടുത്ത സാമൂഹ്യ അവഗണനയും അവഹേളനവും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഭിന്നലിംഗ വ്യക്തിത്വങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളെ നമിച്ച ശേഷമാണ് മഞ്ചമ്മ രാഷ്‌ട്രപതിക്ക് മുന്നിലേക്ക് എത്തിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ടവർ പരമ്പരാഗതമായി നൽകുന്ന ആശിർവാദം രാഷ്‌ട്രപതിക്ക് നൽകാനും മഞ്ചമ്മ മറന്നില്ല. അത്യധികം ആദരവോടെയാണ് ആ അനുഗ്രഹം രാംനാഥ് കോവിന്ദ് സ്വീകരിച്ചത്. രാജ്യം പദ്മശ്രീ നൽകി ആദരിക്കുന്ന ആദ്യത്തെ ട്രാൻസ് വുമണാണ് മഞ്ചമ്മ ജോഗതി. കർണാടകയിലെ നാടൻ കലാരൂപങ്ങളുടെ സ്ഥാപനമായ കർണാടക ജനപദയുടെ അമരക്കാരി. നിലവിൽ അക്കാദമി പ്രസിഡന്റാണ് മഞ്ചമ്മ.

അറുപതിന്റെ ആദ്യഘട്ടത്തിൽ തന്നെ പുരസ്‌കാരങ്ങൾ മഞ്ചമ്മയെ തേടിയെത്തി. ഏറെ പ്രയത്നങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞജീവിതമായിരുന്നിട്ടും സാമൂഹ്യജീവിതത്തിൽ മഞ്ചമ്മ നിറഞ്ഞുനിൽക്കുന്നു. മഞ്ചുനാഥ് ഷെട്ടി എന്ന മഞ്ചമ്മ ജോഗതി പെൺകുട്ടിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത് കൗമാരപ്രായത്തിലാണ്. ഇതോടെ ഹൊസപേട്ടിന് സമീപത്തുള്ള ഹൂളിഗയമ്മ ക്ഷേത്രത്തിലേക്കാണ് മഞ്ചമ്മയെ കൊണ്ടുപോയത്. രേണുക യെല്ലമ്മ എന്ന ഗ്രാമ ദേവതയ്‌ക്ക് സ്വയം സമർപ്പിച്ച ട്രാൻജെൻഡർമാരുടെ സമൂഹത്തിന് മഞ്ചമ്മയെ നൽകി കയ്യൊഴിയുമ്പോഴും മഞ്ചമ്മ തളർന്നില്ല. കാരണം വിശ്വാസപ്രകാരം അവരെല്ലാം ദേവിയ്‌ക്ക് വിവാഹം ചെയ്ത് നൽകപ്പെട്ടവരെന്ന പവിത്രമായ അന്തരീക്ഷത്തിലേക്ക് മാറിയിരുന്നു.

ദാരിദ്ര്യത്തിനും, കഷ്ടപ്പാടിനും, സമൂഹത്തിന്റെ ശാരീരിക മാനസിക പീഡനങ്ങൾക്കു മിടയിൽ മഞ്ചമ്മ പക്ഷെ നിരാശപ്പെട്ടില്ല. കയുടേയും സാധനയുടേയും വഴിയിൽ നീങ്ങിയതോടെ നിരവധി കലാരൂപങ്ങളും പഠിച്ചെടുത്തു. ജോഗതി നൃത്യ, ജനപദ ഗാനങ്ങൾ, കന്നഡ ഭാഷയിലെ ചെറുകവിതകൾ എന്നിവയിലൂടെ മഞ്ചമ്മ ജനമനസ്സുകളിൽ ഇടംനേടി. 2006 ൽ മഞ്ചമ്മയെ കർണാടക ജനപദ അക്കാദമി പുരസ്‌കാരംനൽകി ആദരിച്ചു. കർണാടക ജനപദ അക്കാദമിയുടെ ആദ്യത്തെ ട്രാൻസ് വുമൺ പ്രസിഡന്റ് കൂടിയായ മഞ്ചമ്മയെ ആദരിക്കുന്നതിലൂടെ ഏറെ മാറിയ ഇന്ത്യയുടെ സമകാലിക സമൂഹ്യവ്യവസ്ഥയുടെ സന്ദേശമാണ് നൽകുന്നത്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies