താലിബാൻ ഭീകരതയെ നിലയ്ക്കുനിർത്താൻ ഇന്ത്യക്കൊപ്പം ഇനി റഷ്യയും ഇറാനും; അജിത് ഡോവലിന്റെ തന്ത്രങ്ങൾ ഫലംകാണുന്നു
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

താലിബാൻ ഭീകരതയെ നിലയ്‌ക്കുനിർത്താൻ ഇന്ത്യക്കൊപ്പം ഇനി റഷ്യയും ഇറാനും; അജിത് ഡോവലിന്റെ തന്ത്രങ്ങൾ ഫലംകാണുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 06:20 pm IST
FacebookTwitterWhatsAppTelegram

ഇനി തീരൂമാനങ്ങളും നടപടികളും മാത്രം; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഇന്ത്യതന്നെ മുന്നിട്ടിറങ്ങുകയാണ്. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുന്നിൽ നിന്നും നയിക്കുന്ന സുപ്രധാന യോഗം ഇന്ന് നടക്കുന്നു. റഷ്യ അടങ്ങുന്ന മുൻ സോവിയറ്റ് രാജ്യങ്ങൾക്കൊപ്പം ഇസ്ലാമിക ലോകത്തെ ശക്തരായ ഇറാനും ഇന്ത്യക്കൊപ്പം ഭീകർക്കെ തിരായ നിർണ്ണായക തീരുമാനത്തിന് അഫ്ഗാൻ വിഷയത്തിൽ താലിബാനെതിരെ കൈകോർക്കാനെത്തിയിരിക്കുന്നു.

അഫ്ഗാനിൽ താലിബാൻ പിടിമുറുക്കിയത് മുതൽ ആഗോള ഇസ്ലാമിക ഭീകരത ശക്തമാകുമെന്ന് ഇന്ത്യ ലോകത്തോട് പലതവണ വിളിച്ചുപറഞ്ഞിട്ടുണ്ട്. താലിബാന് സഹായങ്ങൾ നൽകുന്ന രാജ്യങ്ങൾ ഭീകരരെ വളർത്തുകയാണെന്ന സത്യം അമേരിക്കയടക്കം ചൂണ്ടിക്കാണിച്ചിട്ട് വർഷങ്ങളായി. ഇതിനൊപ്പം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിൽ പാകിസ്താന്റെ താലിബാൻ ബന്ധത്തെ തുറന്നുകാട്ടിയതും ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ തുറന്നടിച്ചതും ഇന്ത്യമാത്രം. ഇന്നിതാ താലിബാനെ എല്ലാ അർത്ഥത്തിലും സഹായിച്ചുകൊണ്ട് പാകിസ്താനും അതേ വഴിയിൽ അഫ്ഗാനെ കൈവശമാക്കാൻ കൊതിക്കുന്ന ചൈനയും ഔദ്യോഗികമായി നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യ പ്രതിരോധ സുരക്ഷാ മേഖലയിൽ ഏറ്റവും തന്ത്രപരമായ നീക്കമാണ് നടത്തുന്നത്.

അഫ്ഗാന് ചുറ്റുമുള്ള റഷ്യൻ മേഖലാ രാജ്യങ്ങളും ഇസ്ലാമിക ലോകത്തിലെ ശക്തരായ ഇറാനേയും ചേർത്തുപിടിച്ചാണ് ആഗോള ഇസ്ലാമിക ഭീകരതയുടെ താവളമായിമാറുന്ന പ്രദേശത്തെ ഇന്ത്യ വളയുകയാണ്. ഇന്ത്യ വിളിച്ചിരിക്കുന്ന നിർണ്ണായകയോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം അതാത് രാജ്യങ്ങളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാത്ത സുരക്ഷാ ഉപദേഷ്ടാക്കളും രഹസ്യാന്വേഷണ വിഭാഗം തലവന്മാരുമാണ്. റഷ്യ, ഇറാൻ, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കൾ ഡൽഹിയിലെത്തിക്കഴിഞ്ഞു. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പാത്രൂഷേവ്, ഇറാന്റെ സുരക്ഷാ ചുമതല വഹിക്കുന്ന റയർ അഡ്മിറൽ അലി ഷാംഖാനി, കസാഖിസ്താനിലെ കരീം മാസീമോവ് താജികിസ്താനിലെ നസറുള്ളോ രഹ്മതോൺ മഹൂംസോദ, ഉസ്ബെക്കിസ്താന്റെ വിക്ടർ മഖ്മുദേവ് എന്നിവരാണ് അജിത് ഡോവലിനൊപ്പം ഇന്ന് അഫ്ഗാൻ വിഷയം ചർച്ചചെയ്യുന്നത്. ഡൽഹി റീജണൽ സെക്യൂരിറ്റി ഡയലോഗ് ഓൺ അഫ്ഗാൻ എന്ന പേരിലാണ് ഡോവൽ നയിക്കുന്ന യോഗം. ഓരോ രാജ്യങ്ങളുമായി പ്രത്യേകമായും ഒരുമിച്ചും ഡോവലും ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വിവരങ്ങൾ കൈമാറും. അഫ്ഗാൻ വിഷയം മുൻനിർത്തിമാത്രമാണ് ചർച്ചയെന്നത് യോഗത്തിന്റെ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. എല്ലാ രാജ്യങ്ങൾക്കും താലിബാൻ ഭീകരരും അഫ്ഗാനിൽ നിലയുറപ്പിച്ചിരിക്കുന്ന ഐ.എസ്-അൽഖ്വായ്ദ ഭീകരരും കനത്ത ഭീഷണി തന്നെയാണ്. ഇതിന് ശക്തിപകരുന്നതാണ് പാകിസ്താൻ പിന്തുണയ്‌ക്കുന്ന ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദും.

ചൈനയും പാകിസ്താനും എടുത്തിരിക്കുന്ന താലിബാൻ അനുകൂല നിലപാടും ഇന്ത്യവിരുദ്ധനീക്കങ്ങളും മുൻനിർത്തിയാണ് ഇന്ത്യ നയം രൂപീകരിച്ചിട്ടുള്ളത്. ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ റഷ്യയെ ബോദ്ധ്യപ്പെടുത്താനായി എന്നതും ഇന്ത്യൻ നയതന്ത്രബന്ധത്തിന്റെ വൻ വിജയമായി. താജികിസ്താൻ അതിർത്തിയിൽ സംയുക്തസൈനിക അഭ്യാസവും പ്രതിരോധ രഹസ്യാന്വേഷണ വിഭാഗങ്ങളെ വിന്യസിച്ചുമാണ് പുടിൻ ഇന്ത്യയുടെ അഭ്യർത്ഥനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ആഗസ്റ്റ് മാസത്തിന് മുന്നേ തന്നെ റഷ്യ അഫ്ഗാൻ അതിർത്തിയിലെ മുൻ സോവിയറ്റ് രാജ്യങ്ങളുടെ അതിർത്തി കേന്ദ്രീകരിച്ച് നടത്തിയ ഇടപെടൽ താലിബാൻ ഭീകരർക്ക് കനത്ത ആഘാതമാണ് നൽകിയത്. താലിബാനെതിരെ അവസാനം വരെ പോരാടിയ വടക്കൻ സഖ്യത്തിനും പിന്തുണ നൽകാൻ താജികിസ്താനോട് നിർദ്ദേശിച്ചതും റഷ്യയായിരുന്നു. അഫ്ഗാനിൽ താലിബാൻ ഉയർത്തുന്ന മതഭീകരതയ്‌ക്കെതിരെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

റഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കൊപ്പം ഇറാനും ചേരുന്നതോടെ മേഖലയിൽ ഇസ്ലാമിക ഭീകരതയെ ഇല്ലാതാക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. സമ്പൂർണ്ണ സമാധാനം എന്നതിന് ശക്തമായ പ്രതിരോധം അനിവാര്യമാണെന്ന വസ്തുതയാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നത്. ഇന്ത്യ മേഖലയിൽ എടുത്തിരിക്കുന്നത് കനത്ത ജാഗ്രതയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ലോകരാജ്യങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നതും അതിനാൽ തന്നെ. അഫ്ഗാൻ താലിബാൻ പിടിച്ച ആഗസ്റ്റ് മാസം 1-ാം തിയതി അമേരിക്കയുടേയും റഷ്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കളും ചാരസംഘടനാ മേധാവികളും ഇന്ത്യയിലെത്തി ഡോവലിനെ കണ്ടതും ഏറെ വാർത്താ പ്രാധാന്യം നേടി. ഏഷ്യൻ മേഖലയിലെ ഭീകരസംഘടനകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഉദ്യോഗസ്ഥൻ. അജിത് ഡോവലിന്റെ പ്രധാന്യം വളരെയേറെയാണ്. ഐക്യരാഷ്‌ട്ര രക്ഷാസമിതിപോലും അജിത് ഡോവൽ മുന്നോട്ടുവെച്ച ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മാർഗ്ഗരേഖ പരിഗണിക്കുകയാണ്.

ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരതയെ പോലും വേരോടെ പിഴുതെറിയുന്ന തന്ത്രമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. അഫ്ഗാനിൽ നിന്നും അതിർത്തി കടക്കാൻ ഒരു ഭീകരനെ പോലും അനുവദിക്കില്ലെന്ന സന്ദേശമാണ് മുൻ സോവിയറ്റ് രാജ്യങ്ങളും ഇറാനും ഇന്ത്യക്കൊപ്പം ചേരുമ്പോൾ നൽകുന്നത്. ഇന്ന് ഡൽഹിയിൽ എടുക്കുന്ന എന്തു തീരുമാനവും ഏഷ്യൻ മേഖലയിലെ ഭീകരതയുടെ മരണമണിമുഴക്കുന്നതാകുമെന്നതിൽ സംശയമില്ല.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies