ചെന്നൈയിൽ മഴക്കെടുതി രൂക്ഷം ;കനത്ത നാശനഷ്ടം; പ്രതിക്കൂട്ടിലായി നഗരസഭ; മൺസൂൺ എങ്ങനെ കൈകാര്യം ചെയ്യരുതെന്ന് നോക്കിപഠിക്കാമെന്ന് വിമർശകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം ;കനത്ത നാശനഷ്ടം; പ്രതിക്കൂട്ടിലായി നഗരസഭ; മൺസൂൺ എങ്ങനെ കൈകാര്യം ചെയ്യരുതെന്ന് നോക്കിപഠിക്കാമെന്ന് വിമർശകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 04:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അതിശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങിയ ചെന്നൈ നഗരം അധികൃതരുടെ പിടിപ്പുകേടിന്റെയും വീഴ്ചയുടെയും ഉത്തമ ഉദാഹരണമാണെന്ന് വിമർശനം. 2015 ഡിസംബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായി നഗരത്തിലെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയ സാഹചര്യം ആണ്. മൺസൂൺ കൈകാര്യം ചെയ്തതിലും മുന്നൊരുക്കങ്ങളിലെ വീഴ്ചകളിലും അധികൃതർക്കതിരെ വിമർശനം ശക്തമാവുകയാണ്.

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് നഗരത്തിൽ മഴക്കെടുതി ഇത്രയധികം രൂക്ഷമാകാൻ എന്ന ആരോപണമാണ് ശക്തമാവുന്നത്. മഴയും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി പോലും കഴിഞ്ഞ ദിവസം നഗരസഭയുടെ വീഴ്ചയെ വിമർശിച്ചിരുന്നു.

വെള്ളപ്പൊക്കത്തിന്റെ സാധ്യത നഗരത്തിൽ ഉണ്ടായിരുന്നിട്ടും, പ്രധാന കനാലുകളിലടക്കം വെള്ളം ഒഴുകിപോകുന്നതിന് നേരിട്ട തടസവും, അശാസ്ത്രീയമായ നിർമ്മാണങ്ങളും നഗരത്തിൽ മഴക്കെടുതി രൂക്ഷമാക്കി എന്നാണ ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ആറ് വർഷം മുൻപേ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം സമാനമായ പ്രതിസന്ധി നേരിടാൻ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ തയ്യാറെടുത്തിരുന്നോ എന്നാണ് വിദഗ്ധർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

2018 മുതൽ 900 കിലോമീറ്ററിലധികം നീളത്തിൽ അഴുക്കുചാൽ നിർമ്മിച്ചുവെന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സഹായകമായി എന്ന ചോദ്യമാണ് വിദഗ്ധർ ഉന്നയിക്കുന്നത്. അടുത്തിടെ നഗരത്തിന് സമീപത്തെ ജലാശയങ്ങളിൽ ചിലത് മണ്ണിട്ടു നികത്തിയതും മഴക്കെടുതിയുടെ ആഘാതം വർദ്ധിപ്പിച്ചു.

കഴിഞ്ഞ ദിവസം ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വെള്ളപ്പൊക്കം തടയാൻ നാളിതുവരെയായിട്ടും യാതൊരു സജ്ജീകരണങ്ങളും നടത്താത്ത കോർപ്പറേഷന്റെ അനാസ്ഥയെയാണ് ഹൈക്കോടതി വിമർശിച്ചത്.വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടില്ലെങ്കിൽ നഗരസഭയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
മഴക്കെടുതിയെ തുടർന്ന് പലഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനമാണ് നഗരസഭയ്‌ക്ക് നേരിടേണ്ടി വരുന്നത്. പാഠം ഉൾക്കൊണ്ട് അധികൃതർ ഇനിയൊരു മൺസൂൺ കൈകാര്യം ചെയ്യാൻ നഗരം സജ്ജമാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് 169 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്.മഴയ്‌ക്ക് അൽപംശമനം വന്ന സാഹചര്യത്തിൽ വെള്ളം കയറിയിരുന്ന പ്രദേശങ്ങളെല്ലാം വൃത്തിയാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തത്.

Tags: chennai flood
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies