ഫുൾ ടൈം ഫേസ്ബുക്ക് നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുഖത്തടിക്കാൻ ആളുണ്ട്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫുൾ ടൈം ഫേസ്ബുക്ക് നോക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; മുഖത്തടിക്കാൻ ആളുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 10:38 am IST
FacebookTwitterWhatsAppTelegram

സ്‌കൂളിൽ പഠിക്കുമ്പോൾ ഹോം വർക്ക് ചെയ്യാത്തതിനും മറ്റും കുട്ടികൾ അടി വാങ്ങിയിരുന്നു. ജോലി ചെയ്യുമ്പോൾ സമയം പാഴാക്കുന്നതിന് മേൽഉദ്യോഗസ്ഥന്മാരുടെ കൈയ്യിൽ നിന്നും പലരും ശകാരങ്ങളും ഏറ്റുവാങ്ങാറുണ്ട്. എന്നാൽ അത്തരത്തിൽ ജോലി ചെയ്യുമ്പോൾ കരണത്തടിക്കാൻ മാത്രമായി ഒരാളെ ജോലിയ്‌ക്ക് നിയമിച്ചാലോ? കേൾക്കുംമ്പോൾ ഇതെന്താണ് പറയുന്നതെന്ന് ചിന്തിക്കേണ്ട. അങ്ങനെ ഒരാളെ ജോലിയ്‌ക്കായി നിയമിച്ചിരിക്കുകയാണ് ഒരു ഇന്തോഅമേരിക്കൻ ബ്ലോഗർ. എന്താണ് വ്യത്യസ്തമായ ഈ ചിന്തയ്‌ക്ക് കാരണമെന്ന് അറിയാം…..

ഫെയ്‌സ്ബുക്ക് തുറന്നാലുടൻ തന്റെ മുഖത്തടിക്കാൻ യുവതിയെ തിരഞ്ഞ് നടന്ന ഇന്തോഅമേരിക്കൻ ബ്ലോഗറായ മനീഷ് സേഥിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. കുറച്ച് നാളുകൾക്ക് മുൻപാണ് ഇയാൾ തന്റെ മുഖത്തടിക്കാൻ വേണ്ടി മാത്രമായി ഒരു യുവതിയെ ജോലിക്കെടുത്തത്. ടെസ്ല സിഇഒ ഇലോൺ മസ്‌കും ഈ സംഭവത്തിനോട് പ്രതികരിച്ചിരുന്നു. അടിയുടെ കാരണം തിരഞ്ഞ് ഇറങ്ങിയവരോട് ഇതിനു പിന്നിലെ കഥ വ്യക്തമാക്കിയിരിക്കുകയാണ് മനീഷ് സേഥി.

തന്റെ ജോലിസമയത്തും ഫെയ്‌സ്ബുക്കിൽ സമയം ചെലവഴിക്കുന്നത് തടയാനാണ് മനീഷ് മുഖത്തടിക്കാൻ ഒരാളെ തിരഞ്ഞത്. ഫെയ്‌സ്ബുക്കിൽ ചിലവഴിക്കുന്ന സമയം കൂടി ജോലിക്കായി മാറ്റി വച്ചാൽ അത് തനിക്ക് വളരെ ഗുണകരമാകുമെന്ന് കണ്ടായിരുന്നു മനീഷ് സേഥിയുടെ ഈ തീരുമാനം.

നന്നായി മുഖത്ത് ആഞ്ഞടിക്കാൻ അറിയുന്ന ആളാകണം എന്നത് മാത്രമായിരുന്നു ജോലിക്കായി വേണ്ട ഒരേ ഒരു യോഗ്യത. എപ്പോൾ ഫെയ്‌സ്ബുക്ക് തുറക്കുന്നുവോ, അപ്പോൾ അടി കിട്ടണം ഇതായിരുന്നു ജോലി.

മനീഷ് സേഥി ഒരു ദിവസം എന്തെല്ലാമാണ് ചെയ്യുന്നതെന്ന് ആൾ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കണം. ജോലി ചെയ്യുകയാണെന്ന് ഉറപ്പ് വരുത്തണം. ഫെയ്‌സ്ബുക്കിൽ സമയം ചിലവഴിച്ചാൽ ആ നിമിഷം മുന്നറിയിപ്പ് നൽകണം. അല്ലെങ്കിൽ മുഖത്തടിക്കണം. ഇതായിരുന്നു ജോലി ചെയ്യുന്ന ആൾ ചെയ്യേണ്ടത്. മുഖത്തടിക്കുന്ന ജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയപ്പോൾ തന്നെ നിരവധി ആളുകൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

അവരിൽ നിന്നും കാര എന്ന പെൺകുട്ടിയെ ആണ് മനീഷ് തിരഞ്ഞെടുത്തത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോഴെല്ലാം മുഖത്തടിക്കുക എന്നത് മാത്രമാണ് യുവതിയുടെ ഏക ജോലി. മണിക്കൂറിൽ എട്ട് ഡോളറാണ് യുവതിയുടെ ശമ്പളം. അടിയുടെ വേദനയിൽ പിന്നീട് ഫെയ്‌സ്ബുക്ക് നോക്കില്ലെന്നും, ഇതോടെ ജോലിയിലുള്ള കാര്യക്ഷമത ഉയർന്നുവെന്നാണ് മനീഷ് പറയുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ജോലി ചെയ്തില്ലെങ്കിൽ അടി എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യം. ജോലി ചെയുന്ന സമയങ്ങളിൽ ഫെയ്ബുക്കിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും അനാവശ്യമായി സമയം കളയുന്നവർക്കെല്ലാം ഇത്തരത്തിൽ അടിയുടെ കുറവുണ്ട്.

Tags: facebook
ShareTweetSendShare

More News from this section

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies