പ്രഭാത വ്യായാമത്തിന്റെ ഭാഗമായി നഗരത്തിലൂടെ സൈക്കിൾ ചവിട്ടി മലയാളികളുടെ സ്വന്തം ലാലേട്ടൻ. മോഹൻലാലിന്റെ അടുത്ത സുഹൃത്തും ബിസിനസുകാരനുമായ സമീർ ഹംസ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം സമീർ ഹംസയേയും വീഡിയോയിൽ കാണാം. അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന അടിക്കുറിപ്പോടെയാണ് വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് വൈറലായി.
വെള്ള ടീഷർട്ടും ഷോർട്ട്സുമണിഞ്ഞാണ് തന്റെ ബിഎംഡബ്ല്യു ഗിയർ സൈക്കിളിൽ മോഹൻലാൽ പായുന്നത്. ഫോൾഡബിൾ ഗിയർ സൈക്കിളാണിത്. മോഹൻലാലിന് ഒപ്പത്തിനൊപ്പം സൈക്കിൾ ചവിട്ടി സമീർ ഹംസയും ഉണ്ട്. ഇതിന് മുൻപ് തിരുവനന്തപുരം നഗരത്തിലൂടെ മോഹൻലാൽ സൈക്കിൾ ചവിട്ടി നീങ്ങുന്ന വീഡിയോയ്ക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സൈക്ലിങ്ങിനോടുള്ള തന്റെ പ്രിയം മോഹൻലാൽ ഇതിന് മുൻപും പല അവസരങ്ങളിലായി പങ്കുവച്ചിട്ടുണ്ട്. ആരോഗ്യത്തോടെ ഇരിക്കാം സന്തോഷത്തോടെ ഇരിക്കാം എന്ന അടിക്കുറിപ്പോടെ സുഹൃത്തുക്കൾക്കൊപ്പം സൈക്കിളിൽ പോകുന്ന ചിത്രം നേരത്തേയും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.
Comments