ഇന്ന് ശിശുദിനം; ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയിൽ രാജ്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് ശിശുദിനം; ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയിൽ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 08:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളോടുള്ള അകമഴിഞ്ഞ സ്‌നേഹവും, വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്‌ട്ര ശിൽപികളെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

കളങ്കവും കാപട്യവുമില്ലാത്ത കുട്ടികളുടെ മനസ്സിനെപ്പോലെ ആകാൻ ആയിരിക്കണം ഓരോ ഇന്ത്യക്കാരനും ശ്രമിക്കേണ്ടതെന്ന് നിരന്തരം പറയുന്ന ആളായിരുന്നു അദ്ദേഹം. അതിലുപരി കുട്ടികളുടെ കഴിവ് വികസിപ്പിക്കാനായി മികച്ച വിദ്യാഭ്യാസം ഒരുക്കുകയും അവരിൽ ഗവേഷണ കഴിവ് വളർത്താനായി ദേശീയ ശാസ്ത്ര വ്യവസായിക ഗവേഷണ കൗൺസിൽ നെഹ്‌റു സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾക്ക് നെഹ്‌റു പ്രധാനമന്ത്രി മാത്രമായിരുന്നില്ല അവരുടെ പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നു.

1889 നവംബർ 14ന് അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്‌റുവിന്റേയും, ഭാര്യ സ്വരുപ്‌റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. തന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം വിദ്യാഭ്യാസം നേടുന്നതിനായി ഇംഗ്ലണ്ടിലെത്തി. രണ്ട് വർഷക്കാലം ഹാരോയിൽ പഠിച്ച ശേഷം കേംബ്രിഡ് സർവകലാശാലയിൽ ചേർന്ന് നാച്വറൽ സയൻസ് പഠിച്ചു. പിന്നീട് ഇന്നർ ടെംപിളിൽ നിയമപഠനം പൂർത്തിയാക്കി. 1912ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്‌റു പിന്നീട് തന്റെ ജീവിതം രാഷ്‌ട്രസേവനത്തിനായി ഉഴിഞ്ഞു വെയ്‌ക്കുകയായിരുന്നു.

ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. ഇതിനായി അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ വിദ്യാഭ്യാസ മേഖലയിൽ പല മാറ്റങ്ങൾ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ച് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കി. ഗ്രാമങ്ങൾ തോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിയും അദ്ദേഹം ആവിഷ്‌കരിച്ചു. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.

ഈ ദിനത്തിൽ രാജ്യത്തുടനീളം കുട്ടികൾക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ച് വരുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം എന്നിവ കുട്ടികൾക്കായി ഒരുക്കുന്നു.

Tags: Jawaharlal NehruCHILDREN'S DAY
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies