കണ്ണൂർ : രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അക്കാദമി പുരസ്‌കാരം പിൻവലിക്കണം. രാജ്യത്തെ ഒറ്റപ്പെടുത്തി അപമാനിച്ച ചിത്രകാരൻ കാർട്ടൂൺ പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദ കാർട്ടൂൺ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. ചിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പശുവിനെയാണ് വരച്ചത്.പശു അഥവ ഗോമാതാവ് .ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പ്രതീകമായിട്ടായിരിക്കണം ബിംബവൽക്കരിച്ചിരിക്കുന്നത്. സദുദ്ദേശപരമെങ്കിൽ പശു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ തെറ്റില്ല. കാർഷിക സംസ്‌കൃതിയുടെ പ്രതീകമായ പശുവിനെ കാർഷിക രാജ്യമായ ഇന്ത്യയുടെ പ്രതീകമാക്കുന്നതിൽ തെറ്റില്ല.പക്ഷെ ഇത് വരച്ചിരിക്കുന്നവൻ പോത്തുകളുടെ രാഷ്‌ട്രീയത്തോട് സമരസപെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ കലാകാരൻ സ്വന്തം കുടുംബ ചിത്രം വരക്കുമ്പോൾ പിതാവിന്റെ സ്ഥാനത്ത് പട്ടിയെ വരച്ചിടുമായിരിക്കണം.ഈ ചിത്രത്തിന് പുരസ്‌ക്കാരം നൽകിയ പിണറായി സർക്കാരിന്റെ മന്ത്രിസഭയുടെ ചിത്രം വരച്ചിടുമ്പോൾ മുഖ്യന്റെ സ്ഥാനത്ത് പോത്തിനെ വരക്കുമായിരിക്കണം.രാജ്യത്തെ അപമാനിക്കാനും അവഹേളിക്കാനും ക്വട്ടേഷനെടുത്തവരെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കിരീടം വെച്ച് ആരാധിക്കാൻ ദേശസ്‌നേഹമുള്ളവർക്ക് സാധിക്കില്ലെന്നും കൃഷ്ണദാസ് വിമർശിച്ചു.
ലളിത കലാ അക്കാദമി ഈ പുരസ്‌ക്കാരം പിൻവലിക്കണം.ഈ ചിത്രം പിൻവലിച്ച് നിരുപാധികം മാപ്പു പറയാൻ ചിത്രകാരനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments