വിവാഹമെന്നാൽ സ്വാതന്ത്ര്യം ത്യജിക്കൽ ; പഴയ അഭിമുഖം ചർച്ചയാക്കി സോഷ്യൽ മീഡിയ; അർദ്ധ ബോധാവസ്ഥയിലായിരുന്നുവെന്ന് മലാല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹമെന്നാൽ സ്വാതന്ത്ര്യം ത്യജിക്കൽ ; പഴയ അഭിമുഖം ചർച്ചയാക്കി സോഷ്യൽ മീഡിയ; അർദ്ധ ബോധാവസ്ഥയിലായിരുന്നുവെന്ന് മലാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 12:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ നോബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി അടുത്തിടെയാണ് വിവാഹിതയായത്. പാകിസ്താൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകനായ അസർ മാലിക്കാണ് മലാലയുടെ വരൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മലാല വിവാഹിതയായ വിവരം ലോകം അറിഞ്ഞത്. എന്നാൽ സന്തോഷവാക്കുകൾക്ക് പകരം പാകിസ്താനിൽ നിന്നും വിവാഹം കഴിച്ച മലാലയ്‌ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. ഇതിനിടെ മലാലയുടെ പഴയ അഭിമുഖവും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു.

വിവാഹത്തെക്കുറിച്ച് മലാല മാദ്ധ്യമത്തോട് നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കുത്തിപ്പൊക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു അഭിമുഖം. എന്തിനാണ് ആളുകൾ വിവാഹം ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, രണ്ട് പേർ തമ്മിൽ ഒന്നിച്ച് ജീവിക്കാൻ ഇത്തരം ഉടമ്പടിയുടെ ആവശ്യകത എന്തിനാണെന്ന് അറിയില്ല എന്നുമായിരുന്നു അഭിമുഖത്തിൽ മലാല പറഞ്ഞത്. വിവാഹത്തെ പങ്കാളിത്തമായി കാണണം. ഒരാൾക്കൊപ്പം ജീവിക്കണമെങ്കിൽ കല്യാണ ഉടമ്പടിയുടെ ആവശ്യമില്ല. തനിക്ക് വിവാഹമെന്നാൽ സ്വാതന്ത്ര്യം ത്യജിക്കലാണെന്നും മലാല പറഞ്ഞിരുന്നു. എന്നാൽ ഇസ്ലാമിക ആചാര പ്രകാരം വിവാഹം കഴിച്ച മലാല വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് ആധാരമായത്.

അഭിമുഖം വലിയ ചർച്ചയായതോടെ വിശദീകരണവുമായി മലാല രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹത്തിന് എതിരല്ലെന്നും അഭിമുഖം എടുത്തപ്പോൾ താൻ അർദ്ധ ബോധാവസ്ഥയിലായിരുന്നുവെന്നും മലാല പറഞ്ഞു. വിവാഹമെന്ന് സ്ഥാപനത്തിലെ പുരുഷാധിപത്യത്തെയാണ് താൻ ചോദ്യം ചെയ്തത്. വിവാഹ ശേഷം സ്ത്രീകൾ സഹകരിക്കണമെന്നാണ് സമൂഹം പറയുന്നത്. സംസ്‌കാരത്തിലധിഷ്ഠിതമായാണ് വിവാഹത്തിന്റെ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും മലാല പ്രതികരിച്ചു.

Tags: weddingmalala yousafzaiPakistan
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies