വാക്സിനെടുക്കാൻ പോയി കോടീശ്വരിയായി തിരിച്ചു വന്ന് യുവതി: മാതാപിതാക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കണമെന്ന് ആഗ്രഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്സിനെടുക്കാൻ പോയി കോടീശ്വരിയായി തിരിച്ചു വന്ന് യുവതി: മാതാപിതാക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കണമെന്ന് ആഗ്രഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 05:13 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും സമൂഹത്തിൽ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാന രഹിതമായതുമുതൽ ആശങ്കാ ജനകമായത് വരെ പ്രചാരണത്തിലുണ്ട്. ഇത്തരം പ്രചാരണങ്ങൾ കാരണം വാക്‌സിനേഷനിൽ നിന്നുവരെ പിന്തിരിഞ്ഞു നിൽക്കുന്നവരെ നമുക്കറിയാം. വാക്‌സിനെടുത്തവരിലും രോഗബാധ സ്ഥിരീകരിക്കുന്നുണ്ടല്ലോ എന്നാണ് ചിലർ വാദിക്കുന്നത്. എന്നിൽ വാക്‌സിനെടുത്ത് കോടീശ്വരിയായ യുവതിയെ എത്രപേർക്ക് അറിയാം? കേൾക്കുമ്പോൾ ഇതും വ്യാജമാണെന്ന് ചിലരെങ്കിലും ചിന്തിയ്‌ക്കുമായിരിക്കും. എന്നാൽ വാക്‌സിനെടുത്ത് കോടീശ്വരിയായിരിക്കുകയാണ് ജൊവാൻ ഷൂയെന്ന യുവതി. ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ് ജൊവാന് ലഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ജൊവാൻ ഷൂ എന്ന 25 കാരിയായ യുവതിയ്‌ക്കാണ് ഈ അപൂർവ്വ ഭാഗ്യം കൈവന്നത്. വാക്‌സെടുത്ത ശേഷം അധികൃതർ സമ്മാനിച്ച ദ മില്യൺ ഡോളർ വാക്‌സ് അലയൻസ് ലോട്ടറിയുടെ സമ്മാന ജേതാവാണ് ജൊവാൻ. 2.74 ദശലക്ഷം ഓസ്‌ട്രേലിയക്കാർക്കിടയിൽ നിന്നാണ് ജൊവാൻ ജൂവിനെ അധികൃതർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ഏകദേശം 5.49 കോടി രൂപയാണ് യുവതിയ്‌ക്ക് ലഭിച്ചത്. ഇതുകൂടാതെ ലോട്ടറിയിലൂടെ ആയിരം ഡോളറിന്റെ 100 ഗിഫ്റ്റ് കാർഡുകളും സമ്മാനമായി ലഭിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി കോടീശ്വരിയായി മാറിയ ജൊവാൻ ഷുവിന്റെ ഏറ്റവും വലിയ ആഗ്രഹം കുടുംബത്തെ സഹായിക്കുകയെന്നതാണ്. പുതുവർഷത്തിൽ തന്റെ കുടുംബത്തെ ഫ്‌ളൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത് ഓസ്‌ട്രേലിയയിൽ കൊണ്ടുവരണം. കൂടാതെ മാതാപിതാക്കളെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. കുടുംബത്തിനായി നല്ലൊരു തുക ചെലവഴിക്കുമെന്നും ജൊവാന് ആഗ്രഹമുണ്ട്. ഭാവിയിൽ കൂടുതൽ തുക കണ്ടെത്തുന്നതിനായി അവശേഷിക്കുന്ന പണം നിക്ഷേപമാക്കുമെന്നും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളെ സഹായിക്കുമെന്നും ജൊവാൻ അറിയിച്ചു.

കൊറോണ വൈറസ് രാജ്യത്ത് വ്യാപിച്ച പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായായിരുന്നു പദ്ധതി. ജനങ്ങൾ എത്രയും വേഗം വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകാൻ ഭരണകൂടങ്ങൾ നിർദ്ദേശിക്കുന്നു. എന്നാൽ ചിലർ ഇതിനോട് വിമുഖത പ്രകടപ്പിക്കുന്നുണ്ട്. ഇത്തരത്താരെ ലക്ഷ്യമിട്ടാണ് ലക്കിഡ്രോ അടക്കമുള്ളവ ഭരണകൂടം ആസൂത്രണം ചെയ്തിരുന്നത്. വാക്‌സിനോട് വിമുഖത കാട്ടുന്നവരെ ബോധവാൻമാരാക്കാൻ സൗജന്യ ഗെയിം ടിക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, ബിയർ തുടങ്ങി നിരവധി സമ്മാനങ്ങളും സർക്കാർ ഓഫർ ചെയ്യുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, നവംബർ 5 വരെ ഓസ്ട്രേലിയയിൽ 1,75,813 കൊറോണ കേസുകളും 1,781 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 216 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 82.8 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 90.3 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും സ്വീകരിച്ചു. ഇന്ന് 165 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

Tags: COVID-19corona vaccineautralia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies