സഞ്ജിത്തിന്റെ കൊലപാതകം: നടന്നത് തീവ്രവാദ അക്രമം; പോലീസിന്റെ അറിവോടെയെന്ന് സംശയമുണ്ടെന്ന് പി.കെ കൃഷ്ണദാസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജിത്തിന്റെ കൊലപാതകം: നടന്നത് തീവ്രവാദ അക്രമം; പോലീസിന്റെ അറിവോടെയെന്ന് സംശയമുണ്ടെന്ന് പി.കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 12:03 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്; എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സഞ്ജിത്തിന്റെ കൊലപാതകം രാഷ്‌ട്രീയസംഘർഷത്തിന്റെ ഭാഗമായി നടന്നതല്ലെന്നും തീവ്രവാദ അക്രമം ആണ് നടന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. എന്നിട്ടും സഞ്ജിത്തിന്റെ ക്രമിനൽ പശ്ചാത്തലം വിവരിക്കാനാണ് ജില്ലാ പോലീസ് മേധാവി ഇന്നലെ ശ്രമിച്ചത്. എന്നാൽ 2019 ന് ശേഷം സഞ്ജിത്ത് ഒരു കേസിലും പ്രതിയല്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

സഞ്ജിത്ത് കൊല്ലപ്പെടേണ്ട ആൾ തന്നെയാണെന്ന സന്ദേശമാണോ എസ്പി നൽകിയതെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു. അവിടെ നടക്കുന്ന സംഭവങ്ങളുടെ പേരിൽ കഥ ചമച്ച് മാദ്ധ്യമങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയല്ല പോലീസ് മേധാവി ഇന്നലെ ചെയ്യേണ്ടിയിരുന്നത്. മറിച്ച് കൊലപാതകികളെ കണ്ടെത്താനായിരുന്നു പോലീസ് ശ്രമിക്കേണ്ടത്. തീവ്രവാദ പ്രവർത്തനത്തെ അങ്ങനെ തന്നെ കാണണം. എന്നാൽ ജില്ലാ പോലീസ് മേധാവിയും അതിനെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. പ്രതികളെ വെളളപൂശാൻ ശ്രമിക്കുന്നത് പൊറുക്കാൻ കഴിയില്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

എസ്ഡിപിഐയുടെ പ്രതികരണവും പോലീസ് വിശദീകരണത്തിന്റെ ചുവടുപിടിച്ചായിരുന്നു. പോലീസ് മേധാവിക്ക് ഇത്തരമൊരു വിശദീകരണം നൽകാൻ ആരാണ് നിർദ്ദേശം നൽകിയത്. ഒന്നുകിൽ എസ്ഡിപിഐയുടെയോ സിപിഎമ്മിന്റെയോ കേന്ദ്രങ്ങളിൽ നിന്നാകും ഈ നിർദ്ദേശമെന്നും കൃഷ്ണദാസ് പറഞ്ഞു.

ഏതെങ്കിലും കേസിൽ പ്രതിയാണെങ്കിൽ അത് കൊലപാതകത്തിന് കാരണമാണോയെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു. അങ്ങനെയെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് രാഷ്‌ട്രീയ നേതാക്കളുടെയും കാര്യം എന്താകുമെന്നും അദ്ദേഹം ആരാഞ്ഞു. 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ ഇടത് -ജിഹാദി സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ കൊലപാതകങ്ങൾ. സഞ്ജിത്തിന് നേരെ ഇതിന് മുൻപ് മൂന്ന് തവണ വധശ്രമം ഉണ്ടായിട്ടുണ്ട്. ആ കേസുകളിൽ പ്രതികളെ പിടികൂടാനോ അന്വേഷിക്കാനോ തയ്യാറായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നില്ല.

രണ്ടാഴ്ചയ്‌ക്കുളളിൽ എസ്ഡിപിഐക്കാർ വകവരുത്തുന്ന രണ്ടാമത്തെ ബിജെപി- ആർഎസ്എസ് പ്രവർത്തകനാണ്. സമൂഹത്തെ ഭീതിപ്പെടുത്തുന്ന കൊലപാതകങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. സാമാന്യമര്യാദ അനുസരിച്ച് അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും അതിന് തയ്യാറായില്ല. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും മൗനം എസ്ഡിപിഐയ്‌ക്ക് അറുകൊല നടത്താനുളള സമ്മതമായിട്ടാണ് തോന്നുന്നതെന്നും പി.കെ കൃഷ്ണദാസ് പാലക്കാട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags: Palakkadsanjith murderSDPI terrorism
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies