സേവനപാതയിൽ; സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തനത്തിന് തുടക്കമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവനപാതയിൽ; സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തനത്തിന് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 12:30 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അഖില ഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെ
പ്രവര്‍ത്തന ഉദ്ഘാടനവും പതാക ഉയര്‍ത്തലും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് മൂന്ന് നേരമായി നടത്തുന്ന അന്നദാനത്തിനു പുറമേ സ്‌ട്രെച്ചര്‍ സര്‍വീസ്, ചുക്കുവെള്ളം വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളും അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഇക്കുറിയും ഒരുക്കും. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അയ്യപ്പഭക്തര്‍ക്ക് മന്ത്രി പ്രഭാത ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു.

സന്നിധാനത്തെയും മരക്കൂട്ടത്തെയും സേവനങ്ങള്‍ക്കായി 140 ഉം, പമ്പയില്‍ 50 ഉം സന്നദ്ധ പ്രവര്‍ത്തകരാണ് ഉള്ളത്. തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടക പാതയില്‍ അവശരാകുന്നവരെ സഹായിക്കാന്‍ അയ്യപ്പ സേവാസംഘം സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജരായിരിക്കും.

സന്നിധാനത്തെ സേവനങ്ങള്‍ക്ക് പുറമെ പമ്പയില്‍ രണ്ട് ആംബുലന്‍സ് സര്‍വീസും അന്നദാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് പമ്പ മുതല്‍ മരക്കൂട്ടം വരെ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ ബൂത്തുകളും സന്നിധാനത്ത് ഒരു ബൂത്തും വീതം സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബൂത്തിലും അയ്യപ്പസേവാ സംഘത്തിന്റെ രണ്ട് വീതം സന്നദ്ധ പ്രവര്‍ത്തകരും ഉണ്ട്. ഈമാസം 20 ഓടെ നിലയ്‌ക്കലില്‍ തീര്‍ഥാടക വാഹനങ്ങളുടെ സര്‍വീസുകള്‍ക്ക് സൗജന്യ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കും.

അയ്യപ്പസേവാ സംഘം ക്യാമ്പ് ഓഫീസര്‍ എസ്.എം.ആര്‍ ബാലസുബ്രമണ്യന്‍, ജോയിന്റ് ക്യാമ്പ് ഓഫീസര്‍ നവനീദ് കൃഷ്ണന്‍, ലെയ്‌സണ്‍ ഓഫീസര്‍ മോഹന ചന്ദ്രന്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണന്‍, കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Sabarimala templeAyyappa Seva Sangam
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies