കൊറോണ: രണ്ട് വർഷം തികഞ്ഞു; ലോകത്താകെ 51 ലക്ഷം മരണം; 26 കോടി രോഗ ബാധിതർ; പിടിച്ചുകെട്ടി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണ: രണ്ട് വർഷം തികഞ്ഞു; ലോകത്താകെ 51 ലക്ഷം മരണം; 26 കോടി രോഗ ബാധിതർ; പിടിച്ചുകെട്ടി ഇന്ത്യ

വി. കെ. ബിജുലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 09:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ മഹാമാരി ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ചൈനീസ് നഗരമായ വുഹാനിലെ വൈറോളജി ലാബിൽ നിന്നും 2019 നവംബർ 17 ന് പുറത്ത് വന്ന മാരക വൈറസ് പടർന്ന് പിടിച്ചപ്പോൾ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. ആദ്യ ഘട്ടങ്ങളിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെ പോലും നിഷ്പ്രഭമാക്കിയ വൈറസിന്റെ പിടിയിൽ നിന്നും പലരാജ്യങ്ങളും കരകയറുന്നേയുള്ളു. മുൻപൊന്നും ഇങ്ങനെയൊരു പ്രതിസന്ധി ആരും നേരിട്ടിട്ടുണ്ടായില്ല. മനുഷ്യരാശിയെ വരിഞ്ഞു മുറുക്കിയ മഹാമാരി സമസ്ത മേഖലകളിലും കനത്ത ആഘാതം തന്നെ സൃഷ്ടിച്ചു. സാമ്പത്തിക-സാമൂഹിക മേഖലകളിൽ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും നിരവധി രാഷ്‌ട്രങ്ങൾ ഇനിയും മുക്തരായിട്ടില്ല.

ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 26 കോടി ജനങ്ങൾക്ക് രോഗം ബാധിച്ചു. 51 ലക്ഷം ആളുകളുടെ ജീവനും മഹാമാരി കവർന്നു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരണം റിപ്പോർട്ട് ചെയ്തതും അമേരിക്കയിലാണ്. ഏകദേശം 5 കോടി ജനങ്ങൾക്ക് വൈറസ് ബാധിക്കുകയും 8 ലക്ഷം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3.4 കോടി രോഗ ബാധിതരും 4.6 ലക്ഷം മരണവുമാണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 1.3 ലക്ഷം പോസിറ്റീവ് കേസുകൾ മാത്രമാണുള്ളത്. രോഗ ബാധിതരിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ പക്ഷേ ഇന്ത്യയേക്കാൾ മരണം കൂടുതലാണ്. 6.1 ലക്ഷം പേർക്ക് ലാറ്റിനമേരിക്കൻ രാജ്യത്ത് ജീവൻ നഷ്ടമായി.

കൊറോണ വാക്‌സിൻ ദ്രുതഗതിയിൽ വിതരണം ചെയ്തും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കേന്ദ്രസർക്കാർ നടപ്പിലാക്കിയതുമാണ് ഇന്ത്യയിൽ വൈറസ് ബാധയെ നിയന്ത്രിക്കാൻ സാധിച്ചത്. ലോകജനസംഖ്യാനുപാതമായി കണക്കാക്കുകയാണെങ്കിൽ ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണവും മരണനിരക്കും താരതമ്യേന വളരെ കുറവാണ്. തൃശ്ശൂർ ജില്ലയിലാണ് 2020 ജനുവരി 30 ന് രാജ്യത്ത് ആദ്യ കൊറോണ റിപ്പോർട്ട് ചെയ്യുന്നത്. രോഗം പടർന്ന് പിടിച്ചതോടെ മാർച്ച് 24 ന് ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗ വ്യാപനത്തിന്റെ തീവ്രതയുടെ തോത് കണക്കാക്കി പലപ്പോഴായി നിയന്ത്രണങ്ങൾ നീട്ടുകയും കുറയ്‌ക്കുകയും ചെയ്തുകൊണ്ടിരുന്നു.

ലോകം മഹാമാരിയ്‌ക്ക് മുന്നിൽ വിറങ്ങലിച്ച് നിസ്സഹരായപ്പോൾ ഇന്ത്യ പോലുള്ള ചുരുക്കം രാജ്യങ്ങൾ മാത്രമാണ് പിടിച്ചു നിന്നത്. നരേന്ദ്ര മോദി സർക്കാർ നടപ്പിലാകിയ പ്രത്യേക കൊറോണ ഉത്തേജക പാക്കേജുകൾ ഇന്ത്യൻ ജനതയ്‌ക്ക് നൽകിയ ആശ്വാസം ചെറുതല്ല. പൊതുവിതരണ സംവിധാനത്തിലൂടെ അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്ത് രാജ്യത്തെ ജനതയെ നരേന്ദ്ര മോദി ചേർത്ത് നിർത്തി. രാജ്യത്താകമാനം സൗജന്യ വാക്‌സിനേഷനാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരവും ലഭിച്ചതോടെ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേയ് കയറ്റുമതി ചെയ്യുന്നതും കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നിരവധി ദരിദ്ര രാജ്യങ്ങൾക്ക് സൗജന്യമായും ഇന്ത്യയിപ്പോൾ വാക്‌സിൻ നൽകുന്നുണ്ട്. സാമ്പത്തിക -വ്യാവസായിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിജയം കാണുന്നുവെന്ന് പുതുതായി പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങൾ രാജ്യത്ത് സംജാതമായില്ല എന്നതും എടുത്തു പറയേണ്ട വസ്തുതയാണെന്ന് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

Tags: Narendra Modibharath bio tecPREMIUMrecord vaccinationIndia Governmentvaccination drive india
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies