മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയിയെ സംശയമുണ്ടെന്ന് അൻസി കുടുംബത്തിന്റെ പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയിയെ സംശയമുണ്ടെന്ന് അൻസി കുടുംബത്തിന്റെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 04:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പരാതിയുമായി അൻസി കബീറിന്റെ കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പോലീസിൽ പരാതി നൽകി. ഹോട്ടലുടമ റോയ് വയലാട്ടിനെ സംശയമുണ്ടെന്ന് കുടുംബം പരാതിയിൽ പറയുന്നു.

ഹോട്ടലുടമ റോയ് ദൃശ്യങ്ങൾ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും, ഹോട്ടലിലുണ്ടായ പ്രശ്‌നങ്ങൾ അന്വേഷിക്കണമെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ റോയ് വയലാട്ടിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത സമയത്ത് ഇയാൾ ഒളിച്ചു കളിക്കുകയാണെന്ന് പോലീസ് പറയുന്നു. മോഡലുകൾ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാർട്ടി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പോലീസിന് കൈമാറിയിരുന്നു. എന്നാൽ പാർട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകൾ ഒരെണ്ണമാണ് റോയ് പോലീസിന് കൈമാറിയത്. എന്നാൽ യഥാർത്ഥ സംഭവം അടങ്ങുന്ന ഹാർഡ് ഡിസ്‌ക് റോയ് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഇയാൾക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുത്തേക്കുമെന്നാണ് സൂചന.

റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു. സംഭവ ദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്‌ക്കു വ്യക്തമായ അറിവുണ്ടെന്നാണ് റിപ്പോർട്ട്.

Tags: ANSI KABIRanjana shajanModels accident death case
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies