സൂര്യതാപത്തിൽ ഉരുകുമോ ലോകം ? ഓസോൺ പാളിയിൽ നാസ കണ്ടെത്തിയ വിളളൽ പണിയാകുമോ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യതാപത്തിൽ ഉരുകുമോ ലോകം ? ഓസോൺ പാളിയിൽ നാസ കണ്ടെത്തിയ വിളളൽ പണിയാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 05:45 pm IST
FacebookTwitterWhatsAppTelegram

സൂര്യനിൽ പ്രവഹിക്കുന്ന അപകടകാരിയായ അൾട്രാ വൈലറ്റ് രശ്മികൾ… ഭൂമിയിൽ പതിക്കാതെ ഈ രശ്മികളെ അന്തരീക്ഷത്തിൽ തന്നെ കോട്ട പ്രതിരോധിക്കുന്ന ഓസോൺ പാളികൾ. മനുഷ്യരാശിയെ അടക്കമുള്ള സർവ്വ ജീവജാലങ്ങളെയും സംരക്ഷിച്ചുപോരുന്ന ഓസോൺ പാളിയുടെ വിള്ളൽ വലുതാകുന്ന എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് ശാസ്ത്ര ലോകം. അന്തരീക്ഷത്തിലെ താപ നിലയടക്കം നിയന്ത്രിക്കുന്ന ഓസോൺ പാളിയുടെ ശക്തി ക്ഷയം ഉയർത്തുന്ന ആശങ്ക ചെറുതല്ല. എന്താണ് ഒസോൺ പാളിയ്‌ക്ക് സംഭവിക്കുന്നത് ?

ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഭൗമാന്തരീക്ഷത്തിലെ 90 ശതമാനം ഓസോണുമുള്ളത്. അതിനാൽ ഈ ഭാഗം ഓസോണോസ്ഫിയർ എന്നറിയപ്പെടുന്നു. എന്നാൽ ഈ ഓസോൺ പാളിയിൽ വലിയൊരു വിള്ളൽ രൂപപ്പെട്ടവെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിടുന്ന വിവരം. അന്റാർട്ടിക്കയ്‌ക്ക് മുകളിലായുള്ള ഓസോൺ പാളിയിലാണ് വലിയ ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. 1979ന് ശേഷം പതിമൂന്നാമത്തെ തവണയാണ് ഇത്രവലിയ വിള്ളൽ രൂപപ്പെടുന്നത്. 2021ൽ ഏറ്റവും വലുതായി മാറിയിരിക്കുന്ന ഈ വിള്ളലിന് ഏകദേശം അമേരിക്കയുടെ വലിപ്പമുണ്ട്. ഇതിന്റെ വീഡിയോയും നാസ പുറത്തുവിട്ടിട്ടുണ്ട്.

നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനുമാണ് ഓസോൺ പാളിയെ നിരീക്ഷിക്കുന്നത്. ഔറ, സോമി എൻപിപി എൻപിപി, എൻഒഎഎ 20 എന്നിവയാണ് ഓസോൺ പാളിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങൾ. ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫെറിക്ക് മേഖലയിൽ ഇപ്പോൾ മുൻപത്തെക്കാൾ വലിയ തണുപ്പാണ്. ഇതിന് കാരണം ഓസോൺ പാളിയിലെ വലിയ ദ്വാരമാണെന്ന് ഗവേഷകർ പറയുന്നു.

എന്നാൽ ഇത് ആദ്യമായല്ല ഓസോൺ പാളിയിൽ ദ്വാരം കണ്ടെത്തുന്നത്. 1913 ലാണ് ഓസോൺ പാളിയിൽ വിള്ളൽ സംഭവിച്ചതായി ആദ്യം കണ്ടെത്തിയത്. ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. തുടർന്ന് വർഷങ്ങളോളം നീണ്ട ഗവേഷണത്തിനൊടുവിൽ ഇതിന്റെ കാരണവും കണ്ടെത്തി.

ഓസോൺ പാളിയുടെ ഏറ്റവും വലിയ ഭീഷണിയാണ് ക്ലോറോ ഫ്‌ളൂറോ കാർബൺ. എസി, ഫ്രിഡ്ജ് എന്നിവയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന സിഎഫ്‌സിയാണ് ഓസോൺ പാളിയിൽ വിള്ളൽ വീഴാൻ കാരണം. നൈട്രസ് ഓക്‌സൈഡ്, അറ്റോമിക ക്ലോറിൻ, ബ്രോമിൻ എന്നിവയെല്ലാം ഓസോൺ പാളിയുടെ നാശത്തിന് കാരണമാകും.

ഇത്തരം രാസവസ്തുക്കൾ മനുഷ്യജീവന് തന്നെ ആപത്താണെന്ന് മനസിലായതോടെ ഭൂമിയെ രക്ഷിക്കാൻ വേണ്ടിയുളള പരിശ്രമവും ആരംഭിച്ചു. ഓസോൺ പാളിയിലെ വിള്ളൽ കണ്ടെത്തിയതോടെ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ ഓസോൺ പാളി സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. മോൺട്രിയൽ പ്രോട്ടക്കോൾ എന്ന ഉടമ്പടിയും രൂപീകരിക്കപ്പെട്ടു. 1987 സപ്തംബർ 16-ന് ഡചഋജ (ഡിശലേറ ചമശേീി െഋി്ശൃീിാലി േജൃീഴൃമാാല)യുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉടമ്പടിയാണിത്. അന്ന് 24 രാജ്യങ്ങളാണ് ഇതിനായി ഒത്തുചേർന്നതെങ്കിലും ഇന്നത് 190 ലേരെ രാജ്യങ്ങൾ അംഗീകരിച്ച ഉടമ്പടിയായി വളർന്നിട്ടുണ്ട്.

ഈ ഉടമ്പടി നടപ്പിലാക്കുന്നതിൽ രാജ്യങ്ങൾ വിമുഖത കാണിച്ചില്ല. ഓസോണിനെ നാശത്തിലേക്ക് നയിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനുള്ള നടപടികൾ രാജ്യങ്ങളെല്ലാം ഒന്നിച്ച് കൈക്കൊണ്ടു. ക്രമേണ ഓസോൺ പാളിയിലെ ദ്വാരങ്ങൾ ചുരുങ്ങുന്നതായും കാണപ്പെട്ടു. 2060 ആകുമ്പോഴേക്കും ഓസോൺ പാളി 1980 -കളുടെ മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.

ShareTweetSendShare

More News from this section

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies