കൊറോണ മരണങ്ങൾ വർദ്ധിക്കുന്ന ഏക പ്രദേശമായി യൂറോപ്പ്; റഷ്യയിലും ജർമ്മനിയിലും ബ്രിട്ടനിലും കൊറോണ കേസുകൾ കൂടുന്നുവെന്നും ലോകാരോഗ്യ സംഘടന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ മരണങ്ങൾ വർദ്ധിക്കുന്ന ഏക പ്രദേശമായി യൂറോപ്പ്; റഷ്യയിലും ജർമ്മനിയിലും ബ്രിട്ടനിലും കൊറോണ കേസുകൾ കൂടുന്നുവെന്നും ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 08:24 am IST
Facebook
Twitter
WhatsAppTelegram

യൂറോപ്പ്: യൂറോപ്പിൽ കൊറോണ വൈറസ് മൂലമുണ്ടായ മരണങ്ങളിൽ അഞ്ച് ശതമാനം വർദ്ധന ഉണ്ടായതായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ കൊറോണ മരണനിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഏകപ്രദേശമാണ് യൂറോപ്പ്. ലോകത്ത് ആകെ രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ 6 ശതമാനം വർദ്ധന ഉണ്ടായതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആഴ്ചയിലെ റിപ്പോർട്ട് പ്രകാരം യൂറോപ്പ് ഒഴികെയുള്ള എല്ലായിടത്തും കൊറോണ മരണങ്ങളിൽ സ്ഥിരത പാലിക്കുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. യൂറോപ്പിൽ റഷ്യ, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് പുതിയ കൊറോണ കേസുകൾ വർദ്ധിച്ച് വരുന്നത്. കൊറോണ മരണങ്ങളുടെ കണക്ക് എടുക്കുമ്പോൾ നോർവേയിൽ 67 ശതമാനവും സ്ലൊവാക്യയിൽ 38 ശതമാനവും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ലോകത്താകെ 50,000 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 33 ലക്ഷം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 21 ലക്ഷവും യൂറോപ്പിൽ നിന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം യൂറോപ്പ്യൻ മേഖലയിലെ 61 രാജ്യങ്ങളിൽ തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് കൊറോണ കേസുകൾ വർദ്ധിച്ച് വരുന്നത്. റഷ്യ മുതൽ മദ്ധ്യഏഷ്യ വരെയുള്ള പ്രദേശമാണിത്. പടിഞ്ഞാറൻ യൂറോപ്പിലെ 60 ശതമാനം പേരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞതാണ്. അതേസമയം യൂറോപ്പിന്റെ കിഴക്കൻ മേഖലകളിൽ പകുതിയോളം ആളുകൾ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചത്. ഇവിടുത്തെ ജനങ്ങൾ വാക്‌സിനേഷൻ സ്വീകരിക്കാൻ വലിയ മടി കാണിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്കൻ ഏഷ്യ എന്നീ മേഖലകളിൽ ജൂലൈ മാസം മുതൽ കൊറോണ കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനുവരിയോടെ 500,000 അധിക മരണങ്ങൾ കൂടി ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രിയ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ കൊറോണ കേസുകൾ നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടി കഴിഞ്ഞയാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. 40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസുകൾ നൽകാൻ ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്.

Tags: EuropeCovid deaths
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies