കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്; ലക്ഷ്യം കൂടുതൽ സാമ്പത്തിക സഹായം; കശുവണ്ടി വ്യവസായത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്; ലക്ഷ്യം കൂടുതൽ സാമ്പത്തിക സഹായം; കശുവണ്ടി വ്യവസായത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 05:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പാക്കേജുകളും നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ, ധനമന്ത്രി നിർമ്മല സീതാരാമൻ, വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാർ പരസ് തുടങ്ങിയവരെയാണ് പി.രാജീവ് സന്ദർശിച്ചത്.

പ്രതിസന്ധി നേരിടുന്ന കശുവണ്ടി വ്യവസായത്തിന് സഹായകരമായി പ്രത്യേക പാക്കേജ് നൽകണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനോട് മന്ത്രി ആവശ്യപ്പെട്ടു. ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയിൽ കേരളത്തിലെ എംഎസ്എംഇകൾക്ക് കൂടി ഉപയോഗപ്രദമായ രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു, 2018 ലെ പ്രളയം കൂടി കണക്കിലെടുത്ത് ഒരു വർഷത്തെ ഇളവ് കേരളത്തിലെ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കിയതായി പി. രാജീവ് ഫേസ്ബുക്കിൽ അറിയിച്ചു.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് പി. രാജീവ് ഡൽഹിയിലെത്തിയത്്.
വ്യവസായ, കയർ, നിയമവകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം തോന്നയ്‌ക്കലിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ കേന്ദ്ര സഹായം ഉറപ്പുനൽകിയതായി പി. രാജീവ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പ് 25 കോടി സാമ്പത്തികസഹായം നൽകുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്ന മുൻഗണന, സംസ്ഥാന സർക്കാരിന്റെ മരുന്നു നിർമ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി.) കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ജില്ലയിൽ അമ്പലമുഗളിലെ പെട്രോ കെമിക്കൽ പാർക്കിനും കേന്ദ്ര സഹായം അഭ്യർത്ഥിച്ചു.

ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി പി. രാജീവ് പറഞ്ഞു. ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം കേന്ദ്ര പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ ഭൗമ സൂചികയുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങൾ് കോർഡിനേറ്റ് ചെയ്യാൻ ഓഫിസറെയും ചുമതലപ്പെടുത്തി.

ചേർത്തലയിലെ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടന പരിപാടിക്ക് ക്ഷണിക്കാൻ കൂടിയാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാർ പരസിനെ സന്ദർശിച്ചത്. ജനുവരിയിൽ കേരളത്തിലെത്താമെന്ന് മന്ത്രി സമ്മതിച്ചതായി പി. രാജീവ് പറഞ്ഞു. ഇപ്പോൾ കേരളത്തിൽ രണ്ടു മെഗാ ഫുഡ് പ്രോസസ്സിംഗ് പാർക്കുകളാണ് ഉള്ളത്. മൂന്നു മിനി ഫുഡ് പ്രോസസ്സിംഗ് പാർക്കുകൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞതായി പി. രാജീവ് അറിയിച്ചു.

Tags: p rajeevkerala MinisterUnion Ministers
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies