ആളിയാർ അണക്കെട്ട്: തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയെന്ന് സമ്മതിച്ച് ജലവിഭവ മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളിയാർ അണക്കെട്ട്: തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയെന്ന് സമ്മതിച്ച് ജലവിഭവ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 07:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യേഗസ്ഥനെ അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.

തമിഴ്‌നാട് അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അവിടുന്ന് താഴേക്കുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തി. അണക്കെട്ട് തുറക്കുന്ന വിവരം റവന്യൂ മന്ത്രി അടക്കം അറിഞ്ഞതാണ്. ജനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായി റവന്യൂ മന്ത്രി അറയിച്ചിരുന്നു എന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

അണക്കെട്ട് തുറന്ന് ഏഴു, എട്ടു മണിക്കൂർ കൊണ്ടാണ് കേരളത്തിൽ ജലം എത്തിയത്. നിലവിൽ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹര്യം ഇല്ലെന്ന് മന്ത്രി അറിയിച്ചു.

ഡാമിലെ ജലം ഇരു സംസ്ഥാനങ്ങളും സംയുക്തമായ അളവുകളിലാണ് ശേഖരിക്കുന്നത്. തമിഴ്‌നാടും കേരളവും തമ്മിൽ പ്രശ്‌നം ഉണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന് ഇവിടെ പ്രസക്തി ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംയുക്തമായി പല കാര്യങ്ങലും ആലോചിച്ചു പോകേണ്ട സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കേരളവും. മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും ചേർന്നുള്ള ആലോചനകളും ചർച്ചകളും അനിവാര്യമാണെന്ന് മന്ത്രി അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടത്. സെക്കൻറിൽ ആറായിരം ഘനയടി വെള്ളമാണ് തുറന്നത്, ഇതോടെ പാലക്കാട് ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളം കുത്തിയൊലിച്ചു വന്നു.

അപ്രതീക്ഷിതമായി വെള്ളം വന്നത് ജനങ്ങളെ ആകെ പരിഭ്രാന്തിയിലാക്കി, തമിഴ്‌നാട് ഡാം തുറക്കുന്നത് കൃത്യമായി കേരളത്തെ അറിയിച്ചിരുന്നെങ്കിലും, കേരളം അത് ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയതാണ് ആശങ്കയ്‌ക്കിടയാക്കിയത്.

Tags: aliyar damRoshy Augustine
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies