പത്തനംതിട്ട: മഴയുടെ കാഠിന്യം കുറഞ്ഞിട്ടും നീരൊഴുക്ക് വർദ്ധിച്ചതിനാൽ പമ്പ അണക്കെട്ടിലെ ജലനിരപ്പിൽ വർദ്ധന. ഇതിനെ തടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 983.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാൽ ആവശ്യമെങ്കിൽ റിസർവോയറിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഡാമിൽ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവർക്ക് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ജാഗ്രതാ നിർദേശം. ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുതെന്നും കളക്ടർ നിർദേശം നൽകി. കഴിഞ്ഞ ദിവസം അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് കെ.എസ്.ഇ.ബി ഡാം സുരക്ഷ വിഭാഗം ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Comments