മുറ്റത്തൊരു മുറം പച്ചക്കറി തുണച്ചില്ല; കുതിച്ചുയർന്ന് പച്ചക്കറി വില; വെണ്ടയ്ക്കയും ബീൻസും തക്കാളിയും നൂറിനടുത്ത്; കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സർക്കാർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുറ്റത്തൊരു മുറം പച്ചക്കറി തുണച്ചില്ല; കുതിച്ചുയർന്ന് പച്ചക്കറി വില; വെണ്ടയ്‌ക്കയും ബീൻസും തക്കാളിയും നൂറിനടുത്ത്; കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 08:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചുയരുന്നു. വെണ്ടയ്‌ക്കയും ബീൻസും തക്കാളിയുമൊക്കെ നൂറിനടുത്താണ് കിലോയ്‌ക്ക് വില. സാധാരണ നിലയിൽ 40-50 രൂപയ്‌ക്കിടയിൽ നിന്നിരുന്ന വിലയാണ് നൂറിലേക്ക് എത്തുന്നത്. സവാള, അമരക്ക, പയർ തുടങ്ങി എല്ലാ പച്ചക്കറികൾക്കും വില വർധിച്ചു. കഴിഞ്ഞ 2 ആഴ്ചക്കിടെ 10 മുതൽ 20 ശതമാനം വരെ വിലവർധനയാണ് പച്ചക്കറിക്ക് മാത്രമുണ്ടായത്.

മൊത്ത വിപണിയിലെ വിലക്കയറ്റമാണ് ചില്ലറ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. 2 മാസം മുൻപ് 400 രൂപയുണ്ടായിരുന്ന ഒരു പെട്ടി തക്കാളിക്ക് 2000 രൂപയാണ് ഇന്നത്തെ വില. 26 കിലോയാണ് ഒരു പെട്ടിയിൽ ഉണ്ടാകുക. 1500 രൂപയോളം ഒന്നര മാസത്തിനുളളിൽ ഒരു പെട്ടി തക്കാളിക്ക് വില ഉയർന്നതായി ചില്ലറ വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പെടെയുളള പച്ചക്കറി വരവ് കുറഞ്ഞതും തിരിച്ചടിയായി.

തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ വില റോക്കറ്റ് പോലെ കുതിച്ചിട്ടും വിപണിയിൽ ഇടപെടാനോ വിലക്കയറ്റം പിടിച്ചു നിർത്താനോ സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒന്നര മാസത്തിനുളളിൽ ഏറ്റവും വില കൂടിയ സമയമാണിതെന്ന് വ്യാപാരികളും സമ്മതിക്കുന്നു.

സാധാരണയായി ദീപാവലി സമയത്ത് കുറച്ച് ദിവസം പച്ചക്കറിക്ക് വില ഉയരാറുണ്ട്. പക്ഷെ ഇക്കുറി ദീപാവലിക്ക് ശേഷവും വില കുറയാതെ നിൽക്കുകയായിരുന്നു. വെണ്ടയ്‌ക്ക് 80 രൂപ വരെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങളായി ഇത് 50 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ദീപാവലി സമയത്ത് വെളളരിക്കയുടെ വില 80 രൂപ മുതൽ 100 വരെയായിരുന്നു.

മഴയായതിനാൽ പച്ചക്കറി അധികനാൾ സൂക്ഷിക്കാനാകാത്തതും വില ഉയർത്തി വിൽക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുകയാണ്. മൊത്ത വിപണിയിൽ നിന്നെടുക്കുന്ന 40 ശതമാനത്തോളം പച്ചക്കറിയും ഉപയോഗശൂന്യമാകും. ബാക്കിയുളളവയിൽ നിന്ന് വേണം ലാഭമെടുക്കാൻ. വില ഉയരാൻ ഇതും ഒരു കാരണമാണ്.

മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറിക്ക് ആവശ്യക്കാരും കൂടുതലാണ്. എന്നാൽ വില പിടിച്ചുനിർത്താനോ വിപണിയിൽ ഇടപെടാനോ സംസ്ഥാന സർക്കാർ കാര്യമായ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സർക്കാർ നേരിട്ട് പച്ചക്കറി സംഭരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിന്റെ പ്രതിദിന ഉപഭോഗത്തിൽ ഇത് നാമമാത്രമാണ്. മുറ്റത്തൊരുമുറം പച്ചക്കറി ഉൾപ്പെടെയുളള പദ്ധതികളും വിലക്കയറ്റത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies