ജയ് ഭീം ഒരു സമുദായത്തിനും എതിരല്ല; സൂര്യയെ ആക്ഷേപിക്കരുത്; മാപ്പ് പറഞ്ഞ് സംവിധായകൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ഭീം ഒരു സമുദായത്തിനും എതിരല്ല; സൂര്യയെ ആക്ഷേപിക്കരുത്; മാപ്പ് പറഞ്ഞ് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 07:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ് ചിത്രം ജയ് ഭീം ഒരു സമുദായത്തിനും എതിരല്ലെന്ന് സംവിധായകൻ ടി ജെ ജ്ഞാനവേൽ. സിനിമയിലൂടെ ഒരു സമുദായത്തെയും അപമാനിക്കാൻ താൻ ഉദ്ദേശിച്ചില്ലെന്ന്  തമിഴിൽ എഴുതി പുറത്തിറക്കിയ പ്രസ്താവനയിൽ ജ്ഞാനവേൽ പറഞ്ഞു. വിവാദത്തിന്റെ പേരിൽ നടൻ സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സംഭവം ആരുടെയെങ്കിലും മനോവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി.

ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്ന കലണ്ടർ വണ്ണിയാർ സമുദായത്തെ അപമാനിക്കാൻ വേണ്ടി ഉൾപ്പെടുത്തിയതാണ് എന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും നടൻ സൂര്യയ്‌ക്ക് നേരെ ആളുകൾ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സംവിധായകൻ രംഗത്തെത്തിയത്.

ഒരു സമുദായത്തെയും അപമാനിക്കാൻ വേണ്ടിയല്ല മറിച്ച് സംഭവം നടക്കുന്ന വർഷം കാണിക്കാൻ വേണ്ടിയാണ് കലണ്ടർ തൂക്കിയത്. ചിത്രം പുറത്തിറക്കുന്നതിന് മുൻപ് ഇത്തരത്തിലൊരു സംഭവം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. സംവിധായകനെന്ന നിലയിൽ ഉത്തരവാദിത്വം തനിക്കാണ്. എന്നാൽ എല്ലാ പ്രശ്‌നങ്ങളും നേരിട്ടത് നടനും നിർമ്മാതാവുമായ സൂര്യയാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല.

നടനെന്ന നിലയിൽ ഗോത്രവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്തത്. സംഭവിച്ചതിനെല്ലാം ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. ജയ്ഭീം ഒരു സമുദായത്തേയും അപമാനിക്കാൻ ഉദ്ദശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: jai bhim
Share
Tweet
SendShare

More News from this section

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies