കറുത്ത കുപ്പായക്കാരെ വൈറ്റ്‌വാഷ് ചെയ്ത് ടീം ഇന്ത്യ; ടി 20 പരമ്പര 3-0ന് സ്വന്തമാക്കി ദ്രാവിഡിന്റെ കുട്ടികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കറുത്ത കുപ്പായക്കാരെ വൈറ്റ്‌വാഷ് ചെയ്ത് ടീം ഇന്ത്യ; ടി 20 പരമ്പര 3-0ന് സ്വന്തമാക്കി ദ്രാവിഡിന്റെ കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 10:58 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത:  ടി 20 ലോകകപ്പലിൽ സെമിഫൈനലിൽ എത്താതെ പുറത്തായതിന് കാരണക്കാരായ ന്യൂസിലാന്റിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. അവസാന മത്സരത്തിൽ കിവീസിനെ 73 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയം ആഘോഷിച്ചത്. മൂന്ന് ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ എല്ലാ കളിയിലും വിജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. രാഹുൽ ദ്രാവിഡ് പരിശീലകനായ ആദ്യ പരമ്പര നേടി ഇന്ത്യ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പ് നൽകി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകിയത്. 31 പന്തുകൾ നേരിട്ട ശർമ 56 റൺസ് നേടി. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉൾപ്പെടുന്നതാണ് ശർമ്മയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന് കൂട്ടായി ഓപ്പണിങ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഇഷാൻ കിഷൻ(29) തുടക്കം മുതൽ ആഞ്ഞടിച്ചു. എന്നാൽ തുടർന്ന് വന്ന സൂര്യകുമാർ യാദവ്(0),ഋഷഭ് പന്ത്(4) എന്നിവർ ക്ഷണത്തിൽ മടങ്ങി. ശ്രേയസ് അയ്യർ(25),വെങ്കടേഷ് അയ്യർ(20) എന്നിവർ ചെറുത്തുനിന്ന് സ്‌കോർ മുന്നോട്ട് കൊണ്ടുപോയി.

ഹർഷൽ പട്ടേൽ(18) ഫെർഗൂസന്റെ പന്തിൽ ഹിറ്റ് വിക്കറ്റായി. അവസാന ഓവറുകളിൽ ദീപക് ചാഹർ(21) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. ചാഹർ എട്ട് പന്തിൽ നിന്നാണ് ഇത്രയും സ്‌കാർ ചെയ്തത്.
ന്യൂസിലാന്റിന്റെ മിച്ചൽ സാന്റർ മൂന്ന് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന്റെ വിക്കറ്റുകൾ തുടക്കം മുതൽ വീണു കൊണ്ടിരുന്നു. ഓപ്പണർ മാർട്ടിൻ ഗപ്തിൽ അർധസെഞ്ച്വറി നേടിയെങ്കിലും മറ്റാർക്കും അധികം പിടിച്ചു നിൽക്കാനായില്ല. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നുവെങ്കിലും ഗപ്തിൽ(51) അടിച്ചു തകർത്തു. നാല് വീതം സിക്‌സറും ബൗണ്ടറികളും അദ്ദേഹം അടിച്ചു കൂട്ടി. ഡാരിൽ മിച്ചലിന്റെ(5) വിക്കറ്റ് ആണ് ആദ്യം വീണത്. തുടർന്ന് എത്തിയ മാർക്ക് ചാപ്മാൻ(0), ഗ്ലൻ ഫിലിപ്പ്‌സ്(0) എന്നിവർ വേഗം ക്രീസ് വിട്ടു. ടിം സീഫെർട്ട്(17) നാലാം വിക്കറ്റിൽ ഗപ്തിലിന് കൂട്ടായി നിന്നെങ്കിലും റണ്ണൗട്ടായി. പിന്നീട് ക്രീസിലെത്തിയ ജയിംസ് നീഷാം(3) പിടിച്ചുനിൽക്കാനാവാതെ വേഗം കീഴടങ്ങി.

മിച്ചൽ സാന്റ(2)റെ ഇഷാന്ത് കിഷൻ റണ്ണൗട്ടാക്കി. ആദം മിൽനെ(7) വെങ്കിടേഷ് അയ്യരുടെ പന്തിൽ രോഹിത്ശർമ പിടിച്ച് പുറത്താക്കി. ഇഷ് സോധി(9) ഹർഷ് പട്ടേലിന്റെ പന്തിൽ ഔട്ടായി. പത്താമനായി ഇറങ്ങിയ ലോക്കി ഫെർഗൂസൻ(14) നടത്തിയ ചെറുത്തുനിൽപ്പാണ് കിവികളെ മൂന്നക്കം കടത്തിയത്. അവസാനക്കാരനായ ട്രെന്റ് ബോൾട്ട്(2) പുറത്താവാതെ നിന്നു. 17.2 ഓവറിൽ 111 റൺസിന് കറുത്ത കുപ്പായക്കാരുടെ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ നേടുകയും 18 റൺസ് അടിക്കുകയും ചെയ്ത് ഓൾറൗണ്ട് പ്രകടനം നടത്തിയ ഹർഷൽ പട്ടേൽ ആണ് കളിയിലെ താരം. അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റുകൾ ബൗളിങ്ങിൽ തിളങ്ങി. വിക്കറ്റുകൾ ബൗളിങ്ങിൽ തിളങ്ങി.

Tags: kolkattarahul dravidrohit sharmat20 serieskiwis
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies