ആദ്ധ്യാത്മിക ചൈതന്യം നിറച്ച് ഇനി ശ്രീരാമ ജന്മഭൂമിയിലേക്ക് തീവണ്ടിയിൽ യാത്ര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ആദ്ധ്യാത്മിക ചൈതന്യം നിറച്ച് ഇനി ശ്രീരാമ ജന്മഭൂമിയിലേക്ക് തീവണ്ടിയിൽ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 04:57 pm IST
FacebookTwitterWhatsAppTelegram

ആദ്ധ്യാത്മിക ചൈതന്യം നിറച്ച് ഇനി ശ്രീരാമ ജന്മഭൂമിയിലേക്ക് തീവണ്ടിയിൽ യാത്ര നടത്താം. ഇന്ത്യൻ റെയിൽവേയുടെ രാമായണ എക്‌സപ്രസ്സ് തീവണ്ടിയാത്രയ്‌ക്കാണ് ശുഭാരംഭം കുറിച്ചിരിക്കുന്നത്. ശ്രീരാമന്റെ ജീവിതയാത്രയെ തൊട്ടറിയാൻ ദേഖോ അപ്‌നാ ദേശ് എന്ന പാക്കേജിലാണ് അയോദ്ധ്യ യാത്രക്ക് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടിരിക്കുന്നത്.

മികച്ച യാത്ര സുഖവും അത്യാധുനിക റസ്റ്റോറന്റ് സംവിധാനങ്ങളുമടങ്ങുന്ന പൂർ്ണ്ണമായും ശീതീകരിച്ച ബോഗികൾ മാത്രമുള്ള തീവണ്ടിയുടെ ആദ്യ യാത്ര തന്നെ നിറയെ തീർത്ഥാടകരുമായിട്ടായിരുന്നു. 12 രാത്രികളും 13 പകലുമുള്ള ഒരു യാത്രയും 16 രാത്രിയും 17 പകലുമെടുക്കുന്ന രണ്ടാമത്തെ യാത്രയുമാണ് നിലവിലുള്ളത്. ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നും പുറപ്പെടുന്ന തരത്തിലാണ് തുടക്കത്തിലെ യാത്രകൾ. രണ്ടു യാത്രകളും സമാപിക്കുന്നത് രാമേശ്വരത്താണ്. 2 എസി കോച്ചിന് ഒരാൾക്ക്് 83000 രൂപയും ഫസ്റ്റ്ക്ലാസ് എസിക്ക് ഒരാൾക്ക് 1.20 ലക്ഷം രൂപയുമാണ് ചിലവ് വരിക.

7500 കിലോമീറ്റർ ആകെ സഞ്ചരിക്കും വിധമാണ് അയോദ്ധ്യ തീർത്ഥാടന പാക്കേജ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സുപ്രധാന കേന്ദ്രങ്ങളിലൂടെ പോകുന്ന യാത്ര മറ്റ് സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാണെന്ന് റെയിൽവേ അറിയിച്ചു. തീവണ്ടി ആദ്യം നിർത്തുന്നത് അയോദ്ധ്യയിലാണ്. അവിടെ നിന്ന് പ്രത്യേകം ബസ്സുകളിൽ രാമക്ഷേത്രവും ഹനുമാൻ ക്ഷേത്രവും സന്ദർശിക്കാം. ഒപ്പം നന്ദിഗ്രാമിലെ ഭാരത് മന്ദിരവും കാണാൻ അവസരമുണ്ട്. പിന്നീട് ബീഹാറിലെ സീതാമർഹിയും രാംജാനകി ക്ഷേത്രവും കാണാം.

വാരണാസിയിലെത്തിയാൽ തീർത്ഥാടകർക്ക് ഗംഗാ തടത്തിലും പ്രയാഗിലും ശ്രീംഗ്വേർപൂരിലും ചിത്രകൂടിലുമെത്താം. വിവിധ സ്ഥലങ്ങള്ഡ സന്ദർശിക്കാൻ റോഡ് മാർഗ്ഗം യാത്ര അവസരമൊരുക്കിയിട്ടുണ്ട്. നാസിക്കിലെ ത്രയംബകേശ്വര ക്ഷേത്രവും പഞ്ചവടിയും കണ്ട് ഹംപിയിലേക്കും തീവണ്ടി യാത്ര തിരിക്കും. രാമേശ്വരത്താണ് യാത്ര സമാപിക്കുക. രാമായണ എക്‌സ്പ്രസ്സ് തീവണ്ടിയുടെ ജീവനക്കാർ ആദ്യ യാത്രയിൽ കാവി കുർത്ത ധരിച്ചാണ് യാത്രക്കാരെ സ്വീകരിച്ചത്.

ഔദ്യോഗിക വേഷം ഇനി കറുപ്പ് നിറത്തിലുള്ള പാന്റും ചന്ദനക്കളറുള്ള ഷർട്ടുമായിരിക്കും. ഇതിനൊപ്പം കാവി നിറത്തിലുള്ള ഗ്ലൗസ്സും തലപ്പാവും ധരിച്ചുകൊണ്ടാണ് രാമായണ എക്‌സ്പ്രസ്സ് തീവണ്ടികൾ സാംസ്‌കാരിക തീർത്ഥാടന യാത്രയെ എക്കാലവും ഓർമ്മിക്കാവുന്ന തരത്തിൽ വർണ്ണാഭമാക്കുന്നത്.

Tags: ayodhya
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies