എല്ലാറ്റിനും മുകളിലാണ് ദേശസ്നേഹം ; മരക്കാറിനെ കുറിച്ച് നെടുമുടി വേണു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാറ്റിനും മുകളിലാണ് ദേശസ്നേഹം ; മരക്കാറിനെ കുറിച്ച് നെടുമുടി വേണു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 02:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് വാചാലനാകുന്ന മലയാളികളുടെ പ്രിയനടൻ നെടുമുടി വേണുവിന്റെ വീഡിയോ പങ്ക് വച്ച് നടൻ മോഹൻലാൽ. നെടുമുടിവേണുവിന്റെ അവസാന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നെടുമുടി വേണുവിനെ അനുസ്മരിക്കുന്ന ഒരു കുറിപ്പോടു കൂടിയാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘മരക്കാർ സ്‌നേഹം!. വാക്കുകളിലും പ്രവർത്തിയിലും സ്‌നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടൻ, മരയ്‌ക്കാർ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്‌നേഹത്തേക്കാളും മുകളിൽ നിൽക്കുന്നതും എല്ലാ സ്‌നേഹത്തേക്കാളും വാഴ്‌ത്തപ്പെടേണ്ടതും, ദേശസ്‌നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്‌നത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടൻ എന്ന ആ വലിയ കലാകാരൻ. മരയ്‌ക്കാർ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്റെ വാക്കുകൾ…’ എന്നാണ് മോഹൻലാൽ ഈ വീഡിയോക്കൊപ്പം ചേർത്തിരിക്കുന്നത്.

സ്‌നേഹം, പ്രണയം, പ്രതികാരം ഇതൊക്കെ സിനിമയിലായാലും നാടകത്തിലായാലും കഥകളിലായാലും കവിതകളിലായാലും ലോകമെമ്പാടും എന്നും സ്വീകരിക്കുന്ന വിഷയങ്ങളാണ്. അതിനും ഒരുപിടി മുകളിൽ സ്വീകരിക്കുന്നതാണ് സ്വന്തം നാടിനോടുളള സ്‌നേഹം, സ്വന്തം കൂടപ്പിറപ്പുകളോടുള്ള സ്‌നേഹം, പിറന്ന മണ്ണിനോടുള്ള സ്‌നേഹം. ഇതിനൊക്കെ വേണ്ടി പടപൊരുതുകയും ജയിക്കുകയും ചിലപ്പോൾ വീരചരമം പ്രാപിക്കുകയും ചെയ്യുന്ന ധീരയോദ്ധാക്കളുടെ കഥകൾ. അങ്ങനെ ലോകഭൂപടത്തിന്റെ മുൻപിൽ വളരെ ചെറിയ സ്ഥലമായ കേരളത്തിന്റെ ഒരു കോണിൽ ചരിത്രവും കെട്ടുകഥകളും ഭാവനയും എല്ലാം കൂടിക്കുഴഞ്ഞുള്ള ഒരു കഥയാണ് കുഞ്ഞാലിമരക്കാറുടേത്. ഈ കഥ ലോകമെമ്പാടമുള്ള ചലച്ചിത്രപ്രേമികൾക്ക് സ്വീകാര്യമാവുക എന്ന രീതിയിൽ ചിത്രീകരിക്കുക എന്നതാണ് ആശിർവാദ് സിനിമാസും, സംവിധായകൻ പ്രിയദർശനും ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി. ഒരു പക്ഷേ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയേക്കാവുന്ന സിനിമയിൽ ഒരു പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ചാരിതാർത്ഥ്യം പ്രേക്ഷകരോട് പങ്കുവയ്‌ക്കാനാണ് ഈ അവസരം ഞാൻ ഉപയോഗിക്കുന്നത്.

ഈ ചിത്രത്തിൽ സാമൂതിരിയായാണ് ഞാൻ അഭിനയിക്കുന്നത്. കോഴിക്കോട് സാമൂതിരി. ഹിസ്‌ഹൈനസ് അബ്ദുള്ള, ദയയിലെ അറബ് രാജാവ് തുടങ്ങിയവയ്‌ക്ക് ശേഷം കിട്ടുന്ന ഒരു രാജാവിന്റെ വേഷമാണിത്. വിദേശ ശക്തികൾക്കിടയിലും, കുടുംബകലഹത്തിലും കുത്തിത്തിരുപ്പുകൾക്കിടയിലും രാജ്യത്ത് തന്നെയുള്ള സാമന്തൻമാരുടെ തിരിമറിയിലും പെട്ട് ഞെരുങ്ങുന്ന ഒരു പാവം രാജാവാണ് ഇദ്ദേഹം. എന്തായാലും കാണാൻ പോകുന്ന പൂരമാണ്. അതിനെപ്പറ്റി കൂടുതൽ വിവരിക്കേണ്ട കാര്യമില്ല. എന്തായാലും നന്നായി വരട്ടെ. നമുക്ക് എല്ലാവർക്കും ആഗ്രഹിക്കാം. പ്രാർത്ഥിക്കാം. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

Tags: mohanlalmarakkar arabikadalinte simhamNEDUMUDI VENU
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies