വൈവിദ്ധ്യങ്ങളുടെ പുണ്യഭൂമി; എലികളെ ആരാധിക്കുന്ന കർണ്ണിമാത ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവിദ്ധ്യങ്ങളുടെ പുണ്യഭൂമി; എലികളെ ആരാധിക്കുന്ന കർണ്ണിമാത ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 12:31 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തങ്ങളായ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നവും പ്രശസ്തവുമാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. അത്തരത്തിലൊരു ക്ഷേത്രത്തെ പരിചയപ്പെടുകയാണ് നാമിവിടെ. രാജസ്ഥാനിലെ കർണ്ണിമാത ക്ഷേത്രം. എലികളെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ക്ഷേത്രം.

രാജസ്ഥാനിലെ ബീക്കാനീറിനടുത്തുള്ള കർണ്ണിമാത ക്ഷേത്രം മൂഷികന്മാരെ ആരാധിക്കുന്നതിൽ പ്രസിദ്ധമാണ്. എലികളെ ആരാധിക്കുന്ന ക്ഷേത്രമെന്നാൽ എലിയുടെ രൂപമുള്ള പ്രതിഷ്ഠയെന്ന് കരുതല്ലേ. കർണ്ണിമാത ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുർഗ്ഗാ ദേവിയാണെങ്കിലും ജീവനുള്ള എലികളെയാണ് ഇവിടെ ആരാധിക്കുന്നത്. ഇരുപതിനായിരത്തിലധികം എലികളെ ഇവിടെ കാണാൻ സാധിക്കും. കൂടുതലും കറുത്ത എലികളെയാണ് കാണുക. ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും വരെ എലികളുണ്ട്. ദുർഗ്ഗാ ദേവിയുടെ അവതാരമായാണ് കർണ്ണിമാത അറിയപ്പെടുന്നത്.

ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. പട്ടണത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പാകിസ്താൻ അതിർത്തിയോട് ചേർന്നാണ് ദേഷ്‌നോക് സ്ഥിതി ചെയ്യുന്നത്. ഒരുപാട് ഉത്സവങ്ങൾക്കും പേരുകേട്ടതാണ് ഈ ചെറുഗ്രാമം. ക്ഷേത്ര മതിൽക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും കർണ്ണിമാത ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ബിക്കാനീറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

പതിനഞ്ചാം നൂറ്റാണ്ടിൽ ദുഷ്ടനായ ഒരു ഭരണാധികാരി തന്റെ ദുഷ്പ്രവർത്തിയിൽ കുറ്റബോധം തോന്നി തനിക്കും തന്റെ വംശത്തിനും മാപ്പ് നൽകണമെന്ന് കർണ്ണിമാത ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പ് നൽകിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തിൽ അഭയം നൽകി. എല്ലാകാലവും ബിക്കാനീറിന്റെ കാവൽക്കാരായി തുടരാൻ ദേവി മൂഷികരോട് ആവശ്യപ്പെട്ടെന്നുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഐതീഹ്യം.

ഇതിനു പുറമെ, ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു കഥ നോക്കാം. കർണ്ണിമാതയുടെ മകനായ ലക്ഷ്മൺ ഒരിക്കൽ കപിൽ സരോവറിൽ നിന്നും വെള്ളം കുടിക്കുന്നതിനിടയിൽ അതിൽ വീഴുകയും മരണപ്പെടുകയും ചെയ്തു. ദുഃഖിതയായ കർണ്ണിമാത യമദേവനോട് മകന്റെ ജീവൻ തിരികെ നൽകണമെന്ന് അപേക്ഷിച്ചു. ആദ്യം അപേക്ഷ നിരസിച്ചെങ്കിലും ലക്ഷ്മണനെ മാത്രമല്ല കർണ്ണിമാതയുടെ എല്ലാ ആൺമക്കളും മരണശേഷം ഇവിടെ എലിയായി അവതാരമെടുക്കുമെന്ന് യമദേവൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ എലികളെ ആരാധിച്ചുതുടങ്ങിയത് എന്ന് കഥയും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ കാണുന്ന വെളുത്ത എലികൾ കർണ്ണിമാതയുടെ പുത്രന്മാരാണെന്നാണ് വിശ്വാസം.

വെള്ളിയിൽ പണിതിരിക്കുന്ന കവാടം കടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. 20ാം നൂറ്റാണ്ടിൽ ബിക്കാനീർ രാജാവായിരുന്ന മഹാരാജ് ഗംഗ സിംഗാണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചത്. എലികളുടെ പേരിൽ മാത്രമല്ല, കൊത്തുപണികളുടെ പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ഏതെങ്കിലും കൈയബദ്ധം മൂലം ക്ഷേത്രത്തിലെ എലികളെ കൊന്നാൽ പകരം സ്വർണത്തിലുള്ള എലിയെ സമർപ്പിക്കണം എന്നാണ് പറയപ്പെടുന്നത്.

രാവിലെ 4 മണിക്കാണ് ക്ഷേത്രം തുറക്കുക. മംഗളാരതിയോട് കൂടി ക്ഷേത്രത്തിലെ പൂജകൾക്ക് തുടക്കമാവും. എലികൾക്ക് ഭക്ഷണം നൽകുന്നത് പുണ്യകരമായ പ്രവർത്തിയായാണ് ഭക്തർ കണക്കാക്കുന്നത്. വിശ്വാസികളും ചരിത്രകാരന്മാരും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ക്ഷേത്രമാണ് കർണ്ണിമാത ക്ഷേത്രം.

ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies