‘കുറ്റവാളികളോ, മദ്യശാലയോ ഇല്ല: തങ്ങളുടെ ജീവിതം ഇങ്ങനെയല്ലെന്ന് യഥാർത്ഥ ‘ചുരുളിക്കാർ’
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കുറ്റവാളികളോ, മദ്യശാലയോ ഇല്ല: തങ്ങളുടെ ജീവിതം ഇങ്ങനെയല്ലെന്ന് യഥാർത്ഥ ‘ചുരുളിക്കാർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഒരു സിനിമയ്‌ക്ക് പറ്റിയ ഭാഷയൊന്നുമല്ല ഇത്… ഈ അസഭ്യങ്ങളൊന്നും കേട്ടിരിക്കാൻ പറ്റത്തില്ല…. ചെറിയ കുട്ടികൾക്ക് വരെ മൊബൈൽ ഫോൺ ഉള്ള കാലമാ… ഈ 18 പ്ലസ് അലർട്ട് പിന്നെന്തിനാണ് ഹെ?…. അത് സംവിധായകന്റെ സ്വാതന്ത്ര്യമല്ലേ… ഇങ്ങനെയൊരു ഗ്രാമമോ…

ചുരുളി സിനിമ പുറത്തിറങ്ങിയതിന് ശേഷം ഇത്തരത്തിൽ വാദപ്രതിവാദങ്ങൾ സജീവമാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ എത്തി. പല പ്രമുഖരും ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. ചുരുളിയിലെ തെറിവിളികളാണ് സിനിമ ഇത്ര ചർച്ചയാകാൻ കാരണം. ചുരുളി എന്ന പേരിൽ ശരിക്കും ഒരു സ്ഥലമുണ്ടോ എന്നായി പിന്നീട് ചർച്ച. അങ്ങന കേരളത്തിലെ ചുരുളി ഗ്രാമം എവിടെയാണെന്ന് ആളുകൾ അന്വേഷിച്ചും തുടങ്ങി അത് കണ്ടെത്തുകയും ചെയ്തു. ചുരുളി എന്നൊരു ഗ്രാമം കേരളത്തിലുണ്ട്… നെറ്റി ചുളിക്കണ്ട… സിനിമയിലെ പോലെ കുറ്റവാളികളുടെ ഗ്രാമമല്ല.. മറിച്ച് സാധാരണക്കാരായ കുടിയേറ്റ കർഷകരുടെ ഗ്രാമമാണ്. ഈ സിനിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ‘യഥാർത്ഥ ചുരുളിയിലെ സാധാരണക്കാർ’.

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചെറുതോണിയ്‌ക്കടുത്താണ് ചുരുളി ഗ്രാമം. ഒരുപക്ഷെ സിനിമയിലൂടെ തങ്ങളുടെ നാടിനും പ്രസിദ്ധി കിട്ടുമെന്നായിരിക്കണം നിഷ്‌കളങ്കരായ ചുരുളിക്കാർ ‘ചുരുളി’ സിനിമയുടെ ചിത്രീകരണ സമയത്ത് കരുതിയിരുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ തങ്ങൾക്ക് ലഭിച്ചത് വെറും കുപ്രസിദ്ധിയാണെന്ന് അറിഞ്ഞതോടെ കട്ടക്കലിപ്പിലാണ് നാട്ടുകാർ.

ചരിത്ര പ്രധാനമായ കുടിയേറ്റ കർഷകരുടെ ഭൂമിയാണ് യഥാർത്ഥ ചുരുളി. 1960 കളിൽ കുടിയേറിയ കർഷകരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നു. കർഷകരെ ഒഴിപ്പിക്കാൻ പോലീസ് നടപടി ഉണ്ടായി. കീരിത്തോട്ടിലും ചുരുളിയിലും ഉള്ള കർഷകർ അടക്കമുള്ള ഗ്രാമവാസികൾ പോലീസിന്റെ കൊടിയ പീഡനങ്ങൾക്ക് ഇരയായി. അന്ന് കർഷകർ ഒറ്റ കെട്ടായി നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ സർക്കാർ തോറ്റുപോയി. ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ചുരുളി എന്ന ഗ്രാമം ഉണ്ടാകുന്നത്.

ഏറെ ത്യാഗം സഹിച്ച് നേടിയെടുത്ത ഗ്രാമമാണ് ചുരുളി. സിനിമ പ്രദേശവാസികൾക്ക് ഒന്നടങ്കം മാനക്കേട് ഉണ്ടാക്കിയതായി പ്രദേശവാസികൾ പറയുന്നു. സിനിമയിൽ ചിത്രീകരിച്ചത് പോലെയല്ല ചുരുളിക്കാരുടെ ജീവിതം. കർഷകരെ മുഴുവൻ അപമാനിക്കുന്നതാണ് സിനിമ. സിനിമയിൽ മദ്യശാല കാണിക്കുന്നുണ്ട്. എന്നാൽ ഒരു മദ്യശാലയോ വാറ്റ് കേന്ദ്രമോ പോലുമില്ലാത്ത ഗ്രാമമാണ് ചുരുളി.

ദുരൂഹത നിറഞ്ഞ കുറ്റവാളികൾ ഒന്നും തന്നെ ചുരുളിയിലില്ല. ജനസംഖ്യയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും പ്രദേശവാസികൾ പറഞ്ഞു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്‌കൂളും ആശുപത്രിയും വാനയശാലയുമെല്ലാം ചുരുളിയിലുണ്ട്. സിനിമ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നാട്ടിലും വിദേശത്തുമുള്ള എല്ലാവരും ഇതാണോ ചുരുളിക്കാരുടെ സംസ്‌കാരം എന്ന് ചോദിക്കാൻ തുടങ്ങിയെന്ന് ഗ്രാമവാസികൾ പറയുന്നു.

ഇവിടുത്തെ മലയോര കർഷകർക്ക് മൊത്തം അപമാനം വരുത്തുവെയ്‌ക്കുന്നതാണ് ചുരുളി സിനിമയെന്നാണ് വിമർശനം. സംഭവത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാനൊരുങ്ങുകയാണ് യഥാർത്ഥ ചുരുളിക്കാർ. തങ്ങൾക്ക് അപമാനമുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകുന്നത്.

സിനിമ പ്രായപൂർത്തിയായവർക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാൽ കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ജെല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണിത്. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags: videochuruli movie
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies