സുരേഷ് ഗോപി വാക്ക് പാലിച്ചു;രണ്ടാം വയസിൽ കാലുകൾ തളർന്ന സന്തോഷ് കാവലിലൂടെ സിനിമാ പിന്നണിഗായകരുടെ നിരയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി വാക്ക് പാലിച്ചു;രണ്ടാം വയസിൽ കാലുകൾ തളർന്ന സന്തോഷ് കാവലിലൂടെ സിനിമാ പിന്നണിഗായകരുടെ നിരയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 08:23 pm IST
FacebookTwitterWhatsAppTelegram

ചെറിയ ഇടവേളയ്‌ക്ക് ശേഷം തീയേറ്ററുകൾ ആഘോഷമാക്കി എത്തിയ സുരേഷ് ഗോപി ചിത്രമാണ് കാവൽ.മാസ് പരിവേഷവുമായി എത്തിയ ആക്ഷൻ സൂപ്പർസ്റ്റാറിന്റെ കാവലിന് മികച്ച പ്രതികരണമാണ് ആദ്യ ഷോയ്‌ക്ക് ശേഷം ലഭിക്കുന്നത്. കാവൽ സിനിമ കണ്ട് ഇറങ്ങുന്നവരുടെ മനസിൽ സുരേഷ് ഗോപിയുടേയും മറ്റ് താരങ്ങളുടേയും പ്രകടനത്തിനോടൊപ്പം തങ്ങി നിൽക്കുന്ന ഒരു പാട്ടുണ്ട്. കാർമേഘം മൂടുന്നു എന്ന പാട്ട് വളരെപ്പെട്ടെന്നാണ് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നത്. സന്തോഷ് എന്ന പുതുമുഖമാണ് ഗാനം ആലപിച്ചത്. സിനിമാലോകവുമായി യാതൊരു പരിചയവുമില്ലാത്ത സന്തോഷിന്റെ ഏറെ കാലമായുള്ള ആഗ്രഹം നടത്തികൊടുത്തത് നടൻ സുരേഷ് ഗോപിയാണ്.

സുരേഷ് ഗോപി അവതാരകനായ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന പരിപാടിയിലൂടെയാണ് സന്തോഷിന്റെ ജീവിതം മാറി മറിയുന്നത്. പരിപാടിയിൽ മത്സരാർഥിയായിരുന്ന ഭാര്യ സംഗീതക്കൊപ്പം പങ്കെടുത്തതായിരുന്നു സന്തോഷ്. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്നുപോയ സന്തോഷിന്റെയും ഭാര്യ സംഗീതയുടേയും ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ചയായിരുന്നു സുരേഷ് ഗോപിയുമായി അന്ന് നടന്നതെന്ന് പിന്നീട് ആണ് ദമ്പതിമാർ തിരിച്ചറിഞ്ഞത്.

പരിപാടിയിൽ പങ്കെടുക്കവെ പാട്ടുകാരനാണെന്നു പറഞ്ഞതോടെ സുരേഷ് ഗോപി സന്തോഷിനോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു. പവിത്രം എന്ന സിനിമയിൽ യേശുദാസ് പാടിയ ‘ശ്രീരാഗമോ’ എന്ന ഗാനം മനോഹരമായി സന്തോഷ് പാടി. ഒപ്പം മരിക്കുന്നതിന് മുൻപ് സിനിമയിൽ പാടണമെന്ന ആഗ്രഹവും സന്തോഷ് പങ്കുവച്ചു. സന്തോഷിന്റെ ആഗ്രഹം കേട്ട സുരേഷ് ഗോപി സിനിമയിൽ പാടാൻ അവസരം നൽകാം എന്ന് വാക്ക് നൽകുകയായിരുന്നു.

സിനിമയിൽ പാടാൻ അവസരം നൽകാൻ ശ്രമിക്കാമെന്ന് പരിപാടിക്കിടെ സുരേഷ് ഗോപി പറഞ്ഞത് വെറുംവാക്കായില്ല. പരിപാടി കഴിഞ്ഞ ശേഷം കാവലിന്റെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ സുരേഷ് ഗോപിയെ വിളിച്ച് സന്തോഷം അറിയിക്കുകയായിരുന്നു.
ഒടുവിൽ നിഥിൻ രഞ്ജി പണിക്കരുടെ ‘കാവൽ’ എന്ന സിനിമയിൽ പാടാനായി സന്തോഷിനു ക്ഷണം വന്നു. ‘കാർമേഘം മൂടുന്നു’ എന്ന പാട്ട് ഒറ്റ ടേക്കിൽ തന്നെ സന്തോഷ് പൂർത്തിയാക്കി. ഒറ്റഗാനം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുകയാണ് സന്തോഷ്
തന്റെ വലിയ സ്വപ്നം മറക്കാതെ നിറവേറ്റി തന്ന സുരേഷ് ഗോപിക്ക് നന്ദി പറയുകയാണ് സന്തോഷും കുടുംബവും ഇപ്പോൾ.

Tags: Suresh Gopikaval suresh gopi
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies