നിർണ്ണായക വിവരങ്ങൾ അടങ്ങിയ അജ്മൽ കസബിൻറെ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചു; മഹാരാഷ്ട്ര മുൻ പോലീസ് കമ്മീഷണർക്കെതിരെ വീണ്ടും ഗുരുതര ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർണ്ണായക വിവരങ്ങൾ അടങ്ങിയ അജ്മൽ കസബിന്റെ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചു; മഹാരാഷ്‌ട്ര മുൻ പോലീസ് കമ്മീഷണർക്കെതിരെ വീണ്ടും ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 01:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ ഗുരുതര ആരോപണവുമായി റിട്ട. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശംഷേർ സിംഗ് പഠാൻ രംഗത്ത്. മുംബൈ ഭീകരാക്രമണ കേസിൽ സൈന്യം പിടികൂടിയ പാക് ഭീകരർ അജ്മൽ കസബിന്റെ മൊബൈൽ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചുവെന്നാണ് ആരോപണം. 2008ൽ നടന്ന ഭീകരാക്രമണത്തിലെ നിർണ്ണായക വിവരങ്ങൾ മൊബൈൽ ഫോണിൽ അടങ്ങിയിട്ടുണ്ടാകാമെന്നും ശംഷേർ പഠാൻ പറഞ്ഞു.

ഇതുസംബന്ധിച്ച് ജൂലൈയിൽ ശംഷേർ നിലവിലെ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കസബിന്റെ പക്കൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ കോൺസ്റ്റബിളിന് കൈമാറുകയായിരുന്നു. അന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ സേവനം അനുഷ്ടിച്ചിരുന്ന പരംബീർ സിംഗ് കോൺസ്റ്റബിളിന്റെ കൈയ്യിൽ നിന്നും കസബിന്റെ ഫോൺ വാങ്ങി നശിപ്പിച്ചെന്നാണ് ശംഷേറിന്റെ ആരോപണം.

ഭീകരാക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് മഹാലെക്കിന് കൈമാറാനെന്ന വ്യാജേനയാണ് പരംബീർ സിംഗ് മൊബൈൽ ഫോൺ വാങ്ങിയത്. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോ പരംബീർ സിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 13 വർഷം പൂർത്തിയാകുകയാണ്. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് മഹാനഗരം സാക്ഷിയായത്. ഇതോടെയാണ് നാല് മാസം മുൻപ് നൽകിയ പരാതിയുടെ വിവരങ്ങൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അതേസമയം പരംബീർ സിംഗ് ഇന്നലെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടലുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഇന്നലെ ഗോരേഗാവ് പോലീസ് സ്‌റ്റേഷനിലെത്തിയ അദ്ദേഹത്തെ ഏഴ് മണിക്കൂറോളം നേരെ ചോദ്യം ചെയ്തു. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിയിലും പിന്നീട് അറസ്റ്റിലും കലാശിച്ച 100 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പരംബീർ സിംഗ്, തനിക്കെതിരെ മുംബൈ പോലീസിൽ കൂടുതൽ പരാതികളെത്തിയതോടെയാണ് മുങ്ങിയത്.

Tags: Parambir singhajmal kasab
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies