238 കോടി രൂപയുടെ വീട് വില്‍പ്പനയ്ക്ക് , എന്നാല്‍ ഈ ആഡംബര വീടിന്റെ ഉടമ മനുഷ്യനല്ല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

238 കോടി രൂപയുടെ വീട് വില്‍പ്പനയ്‌ക്ക് , എന്നാല്‍ ഈ ആഡംബര വീടിന്റെ ഉടമ മനുഷ്യനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 04:11 pm IST
FacebookTwitterWhatsAppTelegram

വീട് വാങ്ങുന്നതും വിൽക്കുന്നതും സാധാരണ സംഭവമാണ്. ലക്ഷങ്ങളും കോടികളും വിലയുള്ള വീടുകൾ ആളുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ഇറ്റലിയിലെ മിയാമിയിൽ ഒരു ആഡംബര വീട് വിൽപ്പനയ്‌ക്കുണ്ട്. എന്താണ് ഇതിന് ഇത്ര പ്രത്യേകത എന്നല്ലേ……

51,000 ചതുരശ്ര അടി വിസ്ത്രീർണത്തിൽ നിരവധി കിടപ്പു മുറികളും നീന്തൽ കുളങ്ങളും തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ എല്ലാമുള്ള വീടിന്റെ ഉടമസ്ഥൻ ഒരു മനുഷ്യനല്ല. മറിച്ച് ലോകത്തെ ഏറ്റവും വലിയ പണക്കാരൻ വളർത്തുനായ ആയ ഗുന്തർ ആറാമൻ ആണ്. ഏകദേശം 238 കോടി രൂപയ്‌ക്കാണ് ഗുന്തർ തന്റെ വീട് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.

ചില്ലറക്കാരനല്ല ഗുന്തർ ആറാമൻ…..ഏകദേശം 3,715 കോടി രൂപയുടെ ആസ്തി, യാത്രചെയ്യാൻ സ്വന്തമായി പ്രൈവറ്റ് ജെറ്റ്, ആഡംബര കാറുകൾ, പരിചരിക്കാൻ ചുറ്റിലും വേലക്കാർ, താമസിക്കാൻ കൊട്ടാര സമാനമായ ഒരു ബംഗ്ലാവ്, ഭക്ഷണം പാകം ചെയ്യാൻ ലോകത്തിലെ തന്നെ മികച്ച പാചകക്കാർ.. ആരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ ജീവിതം നയിക്കുന്ന ലോകത്തിലെ ഏറ്റവും ധനികനായ വളർത്തുനായ ആണ് ഗുന്തർ ആറാമൻ.അവിശ്യസിനീയം എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.

രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ഗുന്തർ പണക്കാരനായതിന്റെ കഥയ്‌ക്ക്….ജർമൻകാരനായ കർലോട്ട ലീബൻ സ്‌റ്റൈൻ നിരവധി വളർത്തു മൃഗങ്ങളെ പരിപാലിച്ചുപോന്നു. കുട്ടികളില്ലാത്ത അവർ തന്റെ വളർത്തുനായ ആയിരുന്ന ഗുന്തർ മൂന്നാമന് 1992 ൽ തന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സമ്പത്ത് നൽകി.

ഗുന്തർ മൂന്നാമൻ അത് ഗുന്തർ നാലാമനു നൽകി.ഇങ്ങനെ അവസാനം ഈ സ്വത്തുക്കൾ ഗുന്തർ ആറാമന് തന്റെ വംശ പരമ്പരയിൽ നിന്ന് ലഭിച്ചു.നിലവിൽ ശതകോടീശ്വരനായ ഗുന്തറിന്റെ സ്വത്ത് മുഴുവൻ കൈകാര്യം ചെയ്യുന്നത് ഗുന്തർ കോർപ്പറേഷനാണ്. ബഹാമാസ് ആസ്ഥാനമായുള്ള കമ്പനി ലോകമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ പങ്കാളിയാണ്. ഗുന്തർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മിയാമി എസ്റ്റേറ്റും.

കോടിക്കണക്കിന് സ്വത്തുക്കൾ ഉള്ള ഗുന്തർ ട്രസ്റ്റ് റിയൽ എസ്റ്റേറ്റിന് പുറമേ, പ്രസിദ്ധീകരണം, സ്‌പോർട്‌സ് ടീമുകൾ, നിശാക്ലബ്ബുകൾ, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലയിടങ്ങളിലായി നിക്ഷേപിച്ചിട്ടുണ്ട്.

ഗുന്തറിന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ കൂട്ടത്തിലുള്ളതാണ് വിൽപ്പനയ്‌ക്ക് വെച്ച ആഡംബര വീട്.100 അടി വാട്ടർ ഫ്രണ്ടേജ്, സമൃദ്ധമായ ലാൻഡ്സ്‌കേപ്പിംഗ്, തുറസ്സായ ബേ എന്നിവയുള്ള എസ്റ്റേറ്റ് 51,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. മാളികയ്‌ക്ക് 8,400 ചതുരശ്ര അടി വിസ്തീർണവും 9 കിടപ്പുമുറികളും 8 കുളിമുറികളുമുണ്ട്…..പോപ്പ് ഗായിക മഡോണയുടെ കൈയിൽ നിന്ന് ഗുന്തറിന്റെ മുത്തശ്ശൻ ഗുന്തർ നാലാമൻ വാങ്ങിയതാണ് ഇത്. 2000-ൽ 7.5 ദശലക്ഷം ഡോളറിനാണ് വില്ല വാങ്ങിയത്.

ഏറെ കാലമായി ഗുന്തർ ആറാമൻ ഈ വീട്ടിലാണ് താമസം. വൃത്താകൃതിയിലുള്ള ചുവന്ന ഇറ്റാലിയൻ വെൽവെറ്റ് കിടക്കയിൽ കടൽ നോക്കി ആസ്വദിച്ചാണ് ഗുന്തറിന്റെ വില്ലയിലെ ജീവിതം. ലോകത്തിലെ ഏറ്റവും മികച്ച ഇറച്ചിയും പച്ചക്കറികളും കൊണ്ട് പാചകം ചെയ്തതാണ് ഭക്ഷണം.ഇടവേളകളിൽ സ്വകാര്യ ജെറ്റിൽ മിലാനിലെ ബഹാമസിലേക്ക് വിനോദയാത്ര നടത്തുന്നു. യാട്ടുകളിലും നിരവധി ആഡംബരവാഹനങ്ങളും സ്വന്തമായിട്ടുള്ള ഗുന്തറിന്റെ പ്രിയ ഭവനം വിൽക്കുന്നതിന്റെ കാരണം ഗുന്തർ ട്രസ്റ്റ് ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

 

Tags: videoGerman shepherd
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies