ലോകത്ത് പ്രണയാഭ്യാർത്ഥന നടത്തുന്നത് പുതുമയുള്ള കാര്യമല്ല. സെലിബ്രറ്റികൾ നടത്തുന്ന പ്രണയാഭ്യർത്ഥനകൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുമുണ്ട്.എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കിയ ഒരു പ്രണയാഭ്യർത്ഥന മനുഷ്യന്റേതല്ല.
രണ്ട് കുട്ടിയാനകളുടെ സ്നേഹ പ്രകടനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് പൂക്കളുടെ ഒരു ബൊക്കൈ ഒരു കുട്ടിയാന മറ്റൊരു കുട്ടിയാനയ്ക്ക് നൽകുന്ന വീഡിയോ ഇതിനോടകം തന്നെ കാഴ്ചക്കാരുടെ മനം കവർന്ന് കഴിഞ്ഞു.വളരെ ആവേശത്തോടെ തുമ്പിക്കയ്യിൽ ബൊക്കെയും പിടിച്ചാണ് വീഡിയോയിലെ നായകൻ നായികയെ സമീപിക്കുന്നത്. കുട്ടിയാനയുടെ കയ്യിൽ പൂക്കൾ കണ്ടതോടെ കഥാ നായിക അരികെയെത്തി പൂക്കൾ സ്വീകരിച്ചു. പൂവ് വാങ്ങിയ സന്തോഷത്തിൽ തുമ്പിക്കൈ കുലുക്കി കുട്ടിയാനയുടെ ആഹ്ലാദ പ്രകടനം. പൂക്കൾ കൊണ്ട് വർണാഭമായി അലങ്കരിച്ച വേദിയിലാണ് കുട്ടിയാനകളുടെ സ്നേഹ പ്രകടനം.
https://www.instagram.com/reel/CV-cD-ItbcG/?utm_source=ig_embed&ig_rid=247051d3-4d3a-4f9c-8620-92cb38a2b7d4&fbclid=IwAR0E6qN2Q54ZaKgePz946oqw9EqelV8KKyaiq3SeDvMtitGtJcoXhkHQrIQ
തന്റെ കാമുകിയുടെ അടുത്തെത്തി അവളോട് വിവാഹാഭ്യർത്ഥന നടത്തുന്നതുപോലെ തന്നെയാണ് വീഡിയോ എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.ആരുടെയെങ്കിലും നിർദ്ദേശപ്രകാരമായിരിക്കാം ആന ഇങ്ങനെ ചെയ്തത് എന്നാണ് കരുതുന്നത്.എലിഫന്റ്സ് ഓഫ് വേൾഡ് എന്ന പേജാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
Comments