തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പിന്തുണ നൽകുന്നത് എസ്ഡിപിഐ; സഞ്ജിത്ത് വധത്തിൽ പിടിക്കപ്പെടേണ്ടത് ആസൂത്രകർ; ആർഎസ്എസ് നേതാവിന്റെ വീട് സന്ദർശിച്ച് പുരന്ദേശ്വരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പിന്തുണ നൽകുന്നത് എസ്ഡിപിഐ; സഞ്ജിത്ത് വധത്തിൽ പിടിക്കപ്പെടേണ്ടത് ആസൂത്രകർ; ആർഎസ്എസ് നേതാവിന്റെ വീട് സന്ദർശിച്ച് പുരന്ദേശ്വരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 12:45 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : എസ്ഡിപിഐ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി. സഞ്ജിത്തിന്റെ ഭാര്യയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ് എന്നിവർക്കൊപ്പമാണ് പുരന്ദേശ്വരി സഞ്ജിത്തിന്റെ വീട്ടിൽ എത്തിയത്.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിന് പൂർണ പിന്തുണ നൽകുന്നുവെന്ന് വീട് സന്ദർശിച്ച ശേഷം പുരന്ദേശ്വരി പറഞ്ഞു. കേരളത്തിലെ എസ്ഡിപിഐ- സിപിഎം കൂട്ടുകെട്ടിനെക്കുറിച്ച് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് എസ്ഡിപിഐ വലിയ പിന്തുണയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ കേരള പോലീസിന്റെ അന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയുമെന്ന കാര്യത്തിൽ വിശ്വാസമില്ലെന്നും അവർ പ്രതികരിച്ചു.

കേരളത്തിൽ ആദ്യമായല്ല ആർഎസ്എസ്- ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ സമാനമായ രീതിയിലുള്ള മൂന്ന് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിലൊന്നും യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. സംസ്ഥാനത്തെ ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ കൊലയ്‌ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്ന് കേരള ജനതയ്‌ക്ക് അറിയാം. ഇത്തരം സംഭവങ്ങളിൽ കൃത്യം നടത്തിയവരെ മാത്രം പിടികൂടി പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുകയാണ് സിപിഎം സർക്കാർ ചെയ്യുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയാണ് നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടത്. സഞ്ജിത്തിനെ വധിക്കാൻ ഗൂഢാലോചന നടത്തിയവരെയും ആസൂത്രകരെയും പിടികൂടണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാന നില വളരെ മോശമാണ്. നിരവധി അക്രമങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒന്നിൽ പോലും യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. സഞ്ജിത്തിന്റെ ഭാര്യയെക്കുറിച്ചും കുടുംബത്തെക്കുറിച്ച് ചിന്തിക്കാൻ  സ്ത്രീ സമൂഹത്തോട് ആവശ്യപ്പെടുകയാണ്. ചെറുപ്രായത്തിൽ വിധവയാകേണ്ടി വന്ന ഒരു സ്ത്രീ. പത്ത് മാസം മാത്രം പ്രായമുള്ള കുട്ടി. ആരാണ് ഇവരെ പിന്തുണയ്‌ക്കാൻ ഉള്ളത്. കേരളത്തിൽ ഇത്തരത്തിൽ ആർഎസ്എസ് ബിജെപി നേതാക്കന്മാരുടെ നിരവധി ഭാര്യമാരാണ് ജീവിക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.

Tags: BJPCPMSDPIkerala govtsanjith murder
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies