കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലുള്ള 35 എണ്ണം വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പ്രകാരം പുരാവസ്തുവകുപ്പ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ശേഖരത്തിലെ ഓട്ടുപാത്രങ്ങളും തംബുരുവും വിളക്കുകളും പുരാവസ്തുക്കളല്ല. മോൻസൻ പരിചയപ്പെടുത്തിയ ടിപ്പുവിന്റെ സിംഹാസനം അടക്കമുള്ള പുരാവസ്തുക്കൾ വ്യാജമാണ്. ശബരിമല ചെമ്പോലയിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന് ചരിത്രപരമായോ പുരാവസ്തുപരമായോ യാതൊരു ബന്ധവുമില്ല. സുപ്രധാന രേഖകളാണെന്ന് അവകാശപ്പെട്ട് മോൻസൻ അവതരിപ്പിച്ച താളിയോലകളും സംഗീത ഉപകരണങ്ങളും പുരാവസ്തു വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments