മുംബൈ: ദക്ഷിണാഫ്രിക്കയിൽ നിന്നും തിരികെയെത്തിയ ഇന്ത്യൻ പൗരന് കൊറോണ സ്ഥിരീകരിച്ചതായി മുംബൈ ആരോഗ്യവകുപ്പ്. എന്നാൽ പുതിയ വകഭേദമാണോ ഇദ്ദേഹത്തിനെ ബാധിച്ചത് എന്നത് പുറത്തുവിട്ടിട്ടില്ല. മുംബൈ ആർട്ട്ഗ്യാലറി ഐസൊലേഷൻ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കല്യാണിലെ കസ്തൂർബ ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നാണ് ഡോംബിവല്ലി സ്വദേശി കഴിഞ്ഞ 24-ാം തീയതി ഇന്ത്യയിലെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും നാട്ടിലെത്തിയ ശേഷം ഇദ്ദേഹം ആരുമായും സമ്പർക്കത്തിൽ വരാഞ്ഞത് നന്നായെന്ന് ഡോ. പ്രതിഭ പൻപാട്ടീൽ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നും 98 പേരാണ് ഇതുവരെ മുംബൈയിലെത്തിയത്. ഒമിക്രോൺ ഭീതിയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയ എല്ലാവരേയും ക്വാറന്റൈനിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments