പാചകം പിഴച്ചാൽ മരണം ഉറപ്പ്; സയനൈഡിനെക്കാൾ കൊടും വിഷം, അറിയാം കൊലയാളിയായ പഫർ ഫിഷിന്റെ പ്രത്യേകതകൾ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

പാചകം പിഴച്ചാൽ മരണം ഉറപ്പ്; സയനൈഡിനെക്കാൾ കൊടും വിഷം, അറിയാം കൊലയാളിയായ പഫർ ഫിഷിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 10:19 am IST
FacebookTwitterWhatsAppTelegram

ഭക്ഷണ വിഭവങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു. ഭക്ഷ്യയോഗ്യമായതു മുതൽ അലങ്കാര മത്സ്യങ്ങൾ വരെ ഇന്ന് വിപണിയിലുണ്ട്. എന്നാൽ ഒരു നിമിഷം കൊണ്ട് മുപ്പത് പേരുടെ ജീവനെടുക്കാൻ സാധിക്കുന്ന മീനിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നിങ്ങൾ ഒരു സീ ഫുഡ് പ്രിയക്കാരാണെങ്കിലും തീർച്ചയായും ഈ മീനിനെ കുറിച്ച് അറിയണം. പഫർ ഫിഷ് എന്നാണ് ഈ മീൻ അറിയപ്പെടുന്നത്. ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ട്. നോക്കാം ഈ ആളെക്കൊല്ലി മത്സ്യത്തിന്റെ പ്രത്യേകതകൾ.

കണ്ടാലൊരു കുഞ്ഞൻ മീനാണെന്ന് തോന്നുമെങ്കിലും അത്ര നിസാരക്കാരനല്ല പഫർ ഫിഷ്. ഭീമൻ സ്രാവുകളൊഴിച്ച് എല്ലാ ജീവജാലങ്ങളേയും വകവരുത്താനുള്ള ശേഷി പഫർ ഫിഷിനുണ്ട്. ആളെക്കൊല്ലിയാണെങ്കിലും ഇവയെ ഭക്ഷിക്കുന്നവരുമുണ്ട്. ജപ്പാൻ, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പ്. അതുകൊണ്ട് തന്നെ പ്രത്യേക പരിശീലനം ലഭിച്ച ഷെഫുമാരാണ് പഫർ മീനെ പാചകം ചെയ്യുന്നത്.

ഫുഗു എന്നാണ് പഫർ ഫിഷിനെ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവത്തിന്റെ പേര്. വിഷമുള്ള പഫർ ഫിഷ് ഒരു പ്ലേറ്റിന് ജപ്പാനിൽ 20,000 രൂപയാണ് വില. ലൈസൻസുള്ളവർക്കെ പഫർ ഫിഷിനെ പാചകം ചെയ്യാൻ സാധിക്കുകയുള്ളൂ. മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവർക്ക് മാത്രമെ ലൈസൻസ് കൊടുക്കുകയുള്ളൂ. പ്രാക്ടിക്കൽ പരീക്ഷ വളരെ സാഹസിക നിറഞ്ഞതാണ്. സ്വന്തമായി പഫർ ഫിഷ് കൊണ്ടുള്ള ഭക്ഷണമുണ്ടാക്കി അത് കഴിച്ച് കാണിക്കണം. പാചകം ചെയ്യുന്നയാൾ ജീവനോടെയുണ്ടെങ്കിൽ അയാൾക്ക് ലൈസൻസ് ലഭിക്കും.

ഈ മീനിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങൾ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. എന്നാൽ ഈ വിഭവത്തിന് രുചി ലഭിക്കുന്നത് ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തിൽ ബാക്കി ഇരിക്കുമ്പോഴാണ് എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് ഷെഫ് അതിവിദ്ഗധമായി കൈകാര്യം ചെയ്തില്ലെങ്കിൽ മരണമുറപ്പ്. വിഷംകൂടി ഭക്ഷണം കഴിക്കുന്ന ആൾ മരിക്കാതെയും വിഷം കുറച്ച് എടുത്തുകളഞ്ഞ് ഭക്ഷണം രുചികരമാക്കുകയും ചെയ്യണം.

ആൽഗകളും കക്കകൾപോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫർഫിഷുകളുടെ ഇഷ്ടഭക്ഷണം. ഈ ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളിൽ നിന്നാണ് പഫർഫിഷുകൾ വിഷം ഉൽപാദിപ്പിക്കുന്നത്. ഇത് മാത്രമല്ല പഫർ ഫിഷിന്റെ പ്രത്യേകത. പയ്യെ നീങ്ങുന്ന ഈ പാവത്താനെ കണ്ടാൽ വായിൽ വെള്ളമൂറുന്ന ശത്രുക്കൾ കടലിൽ ധാരാളമുണ്ട്. ഇവരിൽ നിന്നും രക്ഷനേടാനുള്ള വിദ്യയും പഫർ ഫിഷിനറിയാം.

പേരു പോലെ തന്നെ ചെറിയ ശരീരം വീർപ്പിച്ചെടുക്കാനുള്ള കഴിവുണ്ട് പഫർ ഫിഷിന്. മാക്‌സിമം എയറു പിടിച്ചങ്ങ് വീർക്കുക. വീർത്തുവീർത്ത് വലിയൊരു പന്തുപോലാവുക വായിലൊതുങ്ങുന്നൊരു കുഞ്ഞുമീൻ പെട്ടന്ന് പതിൻമടങ്ങ് വലിപ്പമുള്ളതായാണ് ആരായാലും ഒന്ന് പേടിച്ച് പോകും. ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്.

ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. മത്സ്യത്തിനുള്ളിലെ ടെട്രാഡോടോക്‌സിൻ എന്ന വിഷമാണ് ആളുകളുടെ ജീവനെടുക്കാൻ കാരണമാകുന്നത്. സയനഡിനെക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷം. 30 മനുഷ്യജീവനുകളെ ഒറ്റയടിക്ക് കൊല്ലാനിതിന് സാധിക്കും. കൂടാതെ ഈ വിഷത്തിന് പ്രതിവിധി ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ല.

ഭൂമധ്യരേഖയ്‌ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർ ഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തിൽ. ഇവയിൽ ചിലരെ ശുദ്ധജലത്തിലും കണ്ടുവരുന്നു. വെറും ഒരിഞ്ചു നീളമുള്ള പിഗ്മി പഫർ മുതൽ രണ്ടടിവരെ നീളം വയ്‌ക്കുന്ന ജയന്റ് പഫർ വരെ പഫർ ഫിഷുകളുടെ കൂട്ടത്തിലുണ്ട്.

ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies