കുഞ്ഞൻ, സുന്ദരൻ, കണ്ടാൽ വാങ്ങിപ്പോകും; പുതിയ ആൾട്ടോ പുറത്തിറക്കി സുസുക്കി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഞ്ഞൻ, സുന്ദരൻ, കണ്ടാൽ വാങ്ങിപ്പോകും; പുതിയ ആൾട്ടോ പുറത്തിറക്കി സുസുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 03:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെ സാധാരണക്കാരന്റെ ‘വാഹനം’ എന്ന സ്വപ്‌നത്തിന് നിറം പകർന്ന എക്കാലത്തെയും ജനപ്രിയ മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. ജനപ്രിയ വാഹനത്തിന് പുറമെ, ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട വാഹനം കൂടിയായിരുന്നു ആൾട്ടോ. ഇപ്പോഴിതാ ആൾട്ടോയുടെ പുതു തലമുറ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ജപ്പാനിലെ ആഭ്യന്തര വിപണിയിലാണ് പുത്തൻ ആൾട്ടോയുടെ അവതരണം. ആൾട്ടോയുടെ ഒൻപതാം തലമുറ മോഡലാണ് വിപണിയിലെത്തുന്നത്.

കാര്യമെന്തുമാവട്ടെ, ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മാരുതി സുസുക്കി ആൾട്ടോയിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ജപ്പാൻകാരനായ ആൾട്ടോ. ജാപ്പനീസ്-സ്‌പെക്ക് മോഡൽ ആൾട്ടോ എന്ന പേരൊഴികെ, ഇരു കാറുകൾക്കും വ്യത്യസ്ത ഡിസൈനും, ഇന്റീരിയറും, പവർട്രെയിനുമാണ്. മാത്രമല്ല, ശക്തമായ സുരക്ഷ സംവിധാനങ്ങളും ജപ്പാൻ ആൾട്ടോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആൾട്ടോയുടെ മുൻഗാമിയെ അപേക്ഷിച്ച് ഡിസൈനിൽ അൽപ്പം മാറ്റം വരുത്തിയിട്ടുണ്ട് പുത്തൻ വാഹനത്തിൽ. എട്ടാം തലമുറ ആൾട്ടോ കെയ് കാറിന്റെ ബോക്സി ഡിസൈനും അനുപാതവും പുതിയ ആൾട്ടോ നിലനിർത്തിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ആൾട്ടോയ്‌ക്ക് പഴയ മോഡലിനെപ്പോലെ ട്രപസോയ്ഡൽ ഹെഡ്ലൈറ്റുകൾ നൽകിയിരിക്കുന്നു, എന്നിരുന്നാലും, ബമ്പർ, ഗ്രിൽ, ഹുഡ് എന്നിവയെല്ലാം പഴയ മോഡലിലെ പോലെയല്ല. പഴയ കാറിനേക്കാൾ വ്യത്യസ്തമായ എ-പില്ലറും വലിയ ഗ്ലാസ് ഹൗസും പുതിയ ആൾട്ടോയ്‌ക്ക് ഉണ്ട്. പിൻഭാഗത്ത്, പുതിയ ടെയിൽഗേറ്റും ബമ്പറുകളും, ടെയിൽ ലൈറ്റുകളും ഉണ്ട്. ഡ്യുവൽ-ടോൺ കളർ സ്‌കീമാണ് ഒൻപതാം തലമുറ മോഡലിന് നൽകിയിരിക്കുന്നത്.

വാഹനത്തിന്റെ അകവും തികച്ചും വ്യത്യസ്തമാണ്. പുനർരൂപകൽപ്പന ചെയ്ത ഡാഷ്ബോർഡ്, എസി വെന്റുകൾ, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ ജപ്പാൻ ആൾട്ടോയുടെ സവിശേഷതയാണ്. ഇതിനുപുറമെ, മുൻവശത്ത് വൺ-പീസ് സീറ്റുകളും പിൻഭാഗത്ത് അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റുകളുള്ള ബെഞ്ച് ശൈലിയിലുള്ള സീറ്റും നൽകിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിലും ഈ ഇത്തിരികുഞ്ഞൻ പിന്നിലല്ല. ഒൻപതാം തലമുറ ആൾട്ടോയ്‌ക്ക് സുസുക്കി സുരക്ഷാ സപ്പോർട്ടിന് കീഴിലുള്ള സജീവ ഡ്രൈവർ അസിസ്റ്റുകളാണ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഹൈ-ബീം അസിസ്റ്റ്, കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനും മുന്നോട്ടുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനുമുള്ള ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (എഇബി) എന്നിവയും ആൾട്ടോയുടെ സുരക്ഷ സംവിധാനത്തിൽ ഉൾപ്പെടുന്നു.

മറ്റ് കെയ് കാറുകളെപ്പോലെ പുതിയ സുസുക്കി ആൾട്ടോയ്‌ക്കും കരുത്ത് പകരുന്നത് 660 സിസി 3-സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും. ഒൻപതാം തലമുറ ആൾട്ടോയ്‌ക്ക് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം, ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്ററും, ലിഥിയം-അയൺ ബാറ്ററി പാക്കും ലഭിക്കും. എഞ്ചിന്റെ മറ്റ് സവിശേഷതകൾ സുസുക്കി പുറത്ത് വിട്ടിട്ടില്ല. പഴയ മോഡലിന്റെ 5-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ പുതിയ ആൾട്ടോയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗിയർബോക്സ് ഓപ്ഷനുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, മാരുതി സുസുക്കി ഇന്ത്യയിൽ പുതു തലമുറ ആൾട്ടോയുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇത് 2022ന്റെ തുടക്കത്തിൽ പുറത്തിറക്കാനാണ് സാധ്യത.

ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

മുൻ ഖത്തർ അമീർ അന്തരിച്ചു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

Latest News

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies