ജാക്ക് ഡോര്‍സി പടിയിറങ്ങി ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇനി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍;ആരാണ് പരാഗ് അഗ്രവാൾ ?വീഡിയോ കാണാം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജാക്ക് ഡോര്‍സി പടിയിറങ്ങി ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇനി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍;ആരാണ് പരാഗ് അഗ്രവാൾ ?വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 06:33 pm IST
FacebookTwitterWhatsAppTelegram

ഗൂഗിളിനും മൈക്രോസോഫ്റ്റിനും അഡോബിനും പിന്നാലെയിതാ ട്വിറ്ററും ഇനി ഇന്ത്യാക്കാരന്റെ നിയന്ത്രണത്തിലേയ്‌ക്ക്. ലോക നേതാക്കളടക്കം പൊതുസമൂഹത്തോട് സംവദിക്കുന്ന പ്രധാന സമൂഹ മാദ്ധ്യമമായ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ. ഇന്ന് സമൂഹ മാദ്ധ്യമങ്ങളടക്കം ചർച്ച ചെയ്യുകയാണ് പരാഗ് അഗ്രവാളിനെകുറിച്ച്.

സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് പരാഗ് അഗ്രവാൾ. ട്വിറ്ററിന്റെ സ്ഥാപകനും കഴിഞ്ഞ 16 വർഷമായി മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോമിന്റെ സാരഥിയുമായ ജാക്ക് ഡോർസിയുടെ പിൻഗാമിയായാണ് അഗ്രവാളിന്റെ നിയമനം…. ട്വിറ്റർ സി ഇ ഒയായി നിയമിതനായതോടെ ആഗോള കുത്തക കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരുടെ എലീറ്റ് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ മുംബൈ സ്വദേശി.

2015 ൽ ബോംബൈ ഐഐടിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ്ങ് ബിരുദം പൂർത്തിയാക്കിയ പരാഗ്, പിന്നീട് ഉന്നത പഠനത്തിനായി അമേരിക്കയിലേയ്‌ക്ക് പോയി. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസിൽ ഗവേഷണത്തിനു ചേർന്നു. ഇവിടുത്തെ പഠനകാലത്തു തന്നെ സിലിക്കൺവാലിയിലുള്ള ഐടി ഭീമന്മാർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ പരാഗിന് അവസരം ലഭിച്ചു. ഇതാണ് തന്റെ ജീവിതത്തിന് വഴിത്തിരിവായതെന്ന് പരാഗ് പറയുന്നു. മൈക്രോസോഫ്റ്റ്, യാഹൂ, എ.ടി ആൻഡ് ടി ലാബ്സ് അടക്കമുള്ള മുൻനിര ഐടി കമ്പനികളിൽ റിസർച്ച് ഇന്റേൺഷിപ്പ് ചെയ്യാനും അവസരം ലഭിച്ചു. സ്റ്റാൻഫോഡിൽനിന്ന് ഡോക്ടറേറ്റ് നേടി പുറത്തിറങ്ങിയ അഗർവാളിനെ റാഞ്ചാൻ നിരവധി കമ്പനികളാണ് കാത്തു നിന്നത്.

2011 ഒക്ടോബറിൽ ആഡ്‌സ് എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന അദ്ദേഹം താമസിയാതെ തന്നെ കമ്പനിയുടെ സോഫ്‌റ്റ്വെയർ എഞ്ചിനീയർ എന്ന പദവിയിലേക്ക് ഉയർന്നു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹത്തെ 2017 ഒക്ടോബറിലാണ് ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചത്. ജോലിയിലെ വൈദഗ്ദ്യം ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിയിച്ചതിനാൽ കമ്പനിയുടെ ഏറ്റവും ഉന്നതരായ എഞ്ചിനീയർമാരുടെ ഗണത്തിലേയ്‌ക്ക് എത്തിപ്പെട്ടു. ട്വിറ്ററിന്റെ പുതിയ ഉൽപന്നങ്ങളുടെയും സങ്കേതങ്ങളുടെയുമെല്ലാം മേൽനോട്ടം വഹിച്ചിരുന്ന ‘ടാഗ്’ ഗ്രൂപ്പിലും വേഗത്തിൽ ഇടംപിടിച്ച് കമ്പനിയുടെ വളർച്ചയ്‌ക്ക് മികച്ച സംഭാവനകൾ നൽകി.

ട്വിറ്ററിന്റെ സാങ്കേതിക വശങ്ങളുടെ മേൽനോട്ടം വഹിച്ച അദ്ദേഹം, മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ ഉപയോഗം കമ്പനിയിലുടനീളം മുന്നോട്ട് കൊണ്ടു വരുകയും സോഫ്‌റ്റ്വെയർ വികസനത്തിന്റെ വേഗത മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്തു. ട്വിറ്ററിലെ അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളെ ചെറുക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പ്രൊജക്റ്റ് ബ്ലൂ സ്‌കൈയിൽ 2019 ഡിസംബർ മുതൽ പ്രവർത്തിച്ചു. റവന്യൂ, കൺസ്യൂമർ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലൂടെ പരാഗ് ട്വിറ്ററിന്റെ ആദ്യത്തെ പ്രശസ്തനായ എഞ്ചിനീയറായി മാറി.

2016 ലും 2017 ലും വളരെ വേഗത്തിൽ ഉപയോക്താക്കൾ കൂടുന്നതിന് പരാഗിന്റെ സേവനം വലിയ സ്വാധീനം ചെലുത്തി എന്നാണ് കമ്പനി പറയുന്നത്. മികച്ച ട്രാക്ക് റെക്കോർഡിനുള്ള അംഗീകാരമെന്നോണമാണ് 2018 മാർച്ച് എട്ടിന് ട്വിറ്റർ സിടിഒ പദവി പരാഗിനെ ഏൽപിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ട്വിറ്ററിന്റെ സാങ്കേതികമായ മുഴുവൻ കാര്യങ്ങളും തീരുമാനിച്ചിരുന്നത് പരാഗായിരുന്നു. മെഷീൻ ലേണിങ്, എ.ഐ അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളും കമ്പനിയുടെ ഭാഗമാക്കിയതിൽ മുഖ്യപങ്കുവഹിച്ചു. ട്വിറ്റർ ആഡ്സ് സിസ്റ്റം അവതരിപ്പിച്ചതും പരാഗാണ്. സിടിഒ എന്ന നിലയിൽ, കമ്പനിയുടെ സാങ്കേതിക നയതന്ത്രങ്ങളുടെ ഉത്തരവാദിത്തം പരാഗിനായിരുന്നു.

2017 മുതൽ ട്വിറ്റെറിന്റ ചീഫ് ടെക്നോളജി ഓഫീസറായി പ്രവർത്തിക്കുന്ന അഗ്രവാൾ ഡോർസിയുടെ വിശ്വസ്ഥനായാണ് അറിയപ്പെടുന്നത്…. ലോകത്തെ ഏറ്റവും ജനപ്രിയ മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ഇന്ത്യൻ തലച്ചോറിന് ലോകമെമ്പാടും നിന്നും അഭിനന്ദന പ്രവാഹം ആണ് ലഭിക്കുന്നത്. പരാഗിന്റെ നിയമനത്തെ കുറിച്ച് രസകരമായൊരു കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ടെസ്ല സിഇഒ ആയ ഇലോൺ മസ്‌ക്. ഇന്ത്യക്കാരെ വാഴ്‌ത്തിയാണ് മസ്‌കിന്റെ കമന്റ്, അതിങ്ങനെ; ‘ഇന്ത്യൻ പ്രാഗത്ഭ്യത്തിൽ നിന്ന് യുഎസിന് ഒരുപാട് നേട്ടമുണ്ടായി.

സ്ട്രൈപ് സിഇഒയും ഐറിഷ് കോടീശ്വരനുമായ പാട്രിക് കോളിസണിന്റെ ട്വീറ്റിന് മറുപടി ആയാണ് മസ്‌കിന്റെ കമന്റ്…… കമ്പനിയുടെ തലവനായും പരാഗ് അഗ്രവാളിനെ ട്വിറ്റർ ഉടമകൾ വിശ്വസിച്ചേൽപ്പിക്കുന്നതോടെ ആഗോള ഐടി ഭീമന്മാരുടെ തലപ്പത്തിരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമായിരിക്കുകയാണ് 37 കാരനായ പരാഗ്. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാർക്ക് സക്കർബർഗിനെ പിന്തള്ളിയാണ് പരാഗിന്റെ ഈ നേട്ടം. ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ സക്കർബർഗിനെക്കാളും പ്രായത്തിൽ ഇളയവനാണ് പരാഗ്.

ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

സമുദ്ര മന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies