സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് ബൂസ്റ്റർ ഡോസിനായി ഡിസിജിഐയുടെ അനുമതി തേടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് ബൂസ്റ്റർ ഡോസിനായി ഡിസിജിഐയുടെ അനുമതി തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 09:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതിയ കൊറോണ വകഭേദങ്ങളുടെ ആവിർഭാവത്തെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡിന് ബൂസ്റ്റർ ഡോസിനായി അനുമതി തേടി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്‌ക്ക് (ഡിസിജിഐ) ഇതുസംബന്ധിച്ച് അപേക്ഷ നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി ഇതിനകം ബൂസ്റ്റർ ഡോസ് അംഗീകരിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് അറിയിച്ചു. ലോകം മഹാമാരിയുടെ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത് തുടരുമ്പോൾ, പല രാജ്യങ്ങളും കൊറോണ വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പൗരന്മാർ ഇതിനകം രണ്ട് ഡോസ് കോവിഷീൽഡ് ഉപയോഗിച്ച് പൂർണ്ണമായും വാക്‌സിനേഷൻ നടത്തിയവരാണ്. ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിനായി തുടർച്ചയായി അഭ്യർത്ഥിക്കുന്നുവെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ രാജ്യത്ത് ഇപ്പോൾ കോവിഷീൽഡിന് ഒരു കുറവുമില്ലെന്നും ഇപ്പോൾ തന്നെ രണ്ട് ഡോസുകൾ എടുത്ത ആളുകളിൽ നിന്ന് ബൂസ്റ്റർ ഡോസിന്റെ ആവശ്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അപേക്ഷയിലുണ്ട്. ഈ സാഹചര്യത്തിൽ സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാം ഡോസ് അഥവാ ബൂസ്റ്റർ ഡോസ് നഷ്ടപ്പെടുത്തരുത് എന്നത് കാലഘട്ടത്തിന്റെ ആവശ്യവും ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള അവകാശത്തിന്റെ കാര്യവുമാണ് പ്രകാശ് കുമാർ സിംഗ് പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പും കൊറോണ വാക്‌സിൻ അഡ്മിനിസ്‌ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ ഗ്രൂപ്പും ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയ്‌ക്കും ന്യായീകരണത്തിനും ശാസ്ത്രീയ തെളിവുകൾ ആലോചിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. അടുത്തിടെ, കേരളം, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നിവ പുതിയ വകഭേദമായ ‘ഒമിക്രോൺ ഉയർത്തിയ ആശങ്കകൾക്കിടയിൽ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ നവംബർ 25ന് ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

Tags: OmicronSerum Institute of IndiaPrakash Kumar SinghCOVID-19 pandemic
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies