കണ്ണൂർ : പിണറായിയിൽ വിദ്യാർത്ഥിനികളുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ പോക്സോ കേസ് എടുത്ത അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇന്നലെയാണ് നൗഷാദിനെതിരെ പോലീസ് കേസ് എടുത്തത്.
തിങ്കളാഴ്ചയായിരുന്നു ഇയാൾ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. പെൺകുട്ടികളുടെ ശുചിമുറിയ്ക്ക് അകത്ത് മൊബൈൽ ക്യാമറ ഓണാക്കിയായിരുന്നു ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ശുചിമുറിയ്ക്കുളളിൽ മൊബൈൽ ഫോൺ കണ്ട കുട്ടികളിൽ ഒരാൾ രക്ഷിതാവിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വിവരം പ്രധാന അദ്ധ്യാപികയെ അറിയിച്ചു. പ്രധാന അദ്ധ്യാപിക വിവരം അറിയിച്ചതിനെ തുടർന്നാണ് നൗഷാദിനെതിരെ പോലീസ് കേസ് എടുത്തത്.
ആർസി അമല ബേസിക് യുപി സ്കൂളിലെ അറബി അദ്ധ്യാപകനാണ് നൗഷാദ്.
Comments