സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 08:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ മഹാരാഷ്‌ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും. ഈ സംസ്ഥാനങ്ങളിലെ ഒരു ഡോസ് പോലും ലഭിക്കാത്ത കൂടുതൽ ഗുണഭോക്താക്കളുള്ള ജില്ലകളെ തിരിച്ചറിയാൻ ശുപാർശ ചെയ്തിട്ടുണ്ട്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും ദേശീയ ആഗോഗ്യ മിഷൻ (എൻഎച്ച്എം) ഡയറക്ടർമാരുമായും വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ ‘ഹർ ഘർ ദസ്തക്’ ക്യാമ്പയിന്റെ നിലയും പുരോഗതിയും അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഏഴ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. സൈക്കോവ് ഡി അവതരിപ്പിക്കുന്നതിനായി ഉയർന്ന അളവിലുള്ള ആദ്യ ഡോസ് അവശേഷിക്കുന്ന ജില്ലകളെ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഏഴ് സംസ്ഥാനങ്ങൾ. സൈക്കോവ് ഡി നിർവഹണത്തിനുളള ദേശീയ പരിശീലന പ്രക്രിയ പൂർത്തിയായതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഫാർമജെറ്റ് ഇൻജക്ടറിനെ അടിസ്ഥാനമാക്കി സെഷനുകൾ ആസൂത്രണം ചെയ്യാനും വാക്‌സിനേഷനായി ഇത് ഉപയോഗിക്കുന്നതിന് പരിശീലനം നൽകേണ്ട വാക്‌സിനേറ്റർമാരെ തിരിച്ചറിയാനും ഏഴ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ രാജ്യത്ത് നൽകിയ കൊറോണ വാക്‌സിൻ ഡോസുകളുടെ ആകെ എണ്ണം 125 കോടി കവിഞ്ഞു. 79.13 കോടി (84.3 ശതമാനം) ഗുണഭോക്താക്കൾക്ക് ആദ്യ ഡോസും 45.82 കോടി (49 ശതമാനം) പേർക്ക് രണ്ടാം ഡോസും ലഭിച്ചതായാണ് റിപ്പോർട്ട്. ഒരു ഡോസിന് 265 രൂപ നിരക്കിൽ ഒരു കോടി ഡോസ് സൈക്കോവ് ഡി കേന്ദ്രസർക്കാരിന് നൽകാനുള്ള ഓർഡർ ലഭിച്ചതായി സൈഡസ് കാഡില വ്യക്തമാക്കി.

പരമ്പരാഗത സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി ‘ഫാർമജെറ്റ്’ എന്ന സൂചി രഹിത ആപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്‌സിൻ നൽകുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള പ്രധാന പാർശ്വഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുന്നതായും പറയുന്നു. മനുഷ്യ ഉപയോഗത്തിനുള്ള ലോകത്തിലെ ആദ്യത്തെ ഡിഎൻഎ പ്ലാസ്മിഡ് വാക്സിനാണ്് കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതെന്ന് സൈഡസ് കാഡില പറഞ്ഞു. മൂന്ന് ഡോസുകൾ 28 ദിവസത്തെ ഇടവേളയിൽ നൽകണം.

Tags: MAHARASHTRAtamil naduZydus Cadila's COVID VaccinPlasmid DNA Vaccine
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies