ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസ് ; ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി മുംബൈ ഹൈക്കോടതിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസ് ; ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി മുംബൈ ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 07:18 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യം ശക്തമാക്കി ഇരയായ യുവതി. തന്റെ മകന്റെ പിതൃത്വത്തെ മുൻ നിർത്തിയുള്ള ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി മുംബൈ ഹൈക്കോടതിൽ അപേക്ഷ നൽകി. യുവതിയുടെ അപേക്ഷ കോടതി ഇന്നലെ പരിഗണിച്ചു.

ജസ്റ്റിസുമാരായ നിധിൻ ജാംദാർ, സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് യുവതിയുടെ അപേക്ഷ പരിഗണിച്ചത്. അപേക്ഷയിൽ തുടർവാദം ജനുവരി നാലിന് നടക്കും.

കഴിഞ്ഞ വർഷം ഡിഎൻഎ ഫലം അന്വേഷണ സംഘം പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചതോടെ തുടർനടപടികളും മാറ്റിവെയ്‌ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലായ സാഹചര്യത്തിലാണ് ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ എത്തിയത്.

2019 ലാണ് ബിനോയ് കോടിയേരിക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. ഓഷിവാര പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നൽകിയത്. ഇതിനെതിരെ ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയാണ് ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ടത്.

കോടതി നിർദ്ദേശ പ്രകാരം ബിനോയ് കോടിയേരി ജൂലൈ 30 ന് ജെ.ജെ ആശുപത്രിയിൽ എത്തി രക്തസാമ്പിളുകൾ നൽകി. എന്നാൽ ഇതിന്റെ പരിശോധന ഫലം 17 മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി അധികൃതർ പോലീസിന് കൈമാറിയത്. തുടർന്ന് ഇത് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

അതേസമയം പീഡന കേസിൽ ബിനോയ് കോടിയേരിക്കെതിരായ കുറ്റപത്രം ഈ മാസം 13 ന് ദിൻഷോദി കോടതി പരിഗണിക്കും.

Tags: RapeCourtbinoy kodiyeri
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies