കൊറോണയെ പേടിക്കാതെ ഇഷ്ട ഭഗവാനെ പൂജിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കുകയാണ്‌സാമൂതിരി കോവിലകം ട്രസ്റ്റ്.
ഇതിനായി ഐ പ്രാര്‍ത്ഥന എന്ന ആപ്പ് പ്ലാറ്റ്‌ഫോമുമായി സാമൂതിരി കോവിലകം ട്രസ്റ്റിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചു.
ഈ ആപ്പിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ഭക്തര്‍ക്ക് സാമൂതിരി കോവിലകം ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളി ലും ഓണ്‍ലൈനിലൂടെ വഴിപാടുകളും, പൂജാകര്‍മ്മങ്ങളും ചെയ്യാം.ഐ പ്രാര്‍ത്ഥന ആപ്തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ടി.ആര്‍.രാമ വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. .സാമൂതിരി രാജ ട്രസ്റ്റ് ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍, തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മനോജ് കുമാര്‍, ഐ.പ്രാര്‍ത്ഥന ഡയറക്ടര്‍ ജിഷ്ണു നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.















