ഒമിക്രോൺ ബാധിതൻ രാജ്യം വിട്ട സംഭവം; കൊറോണയില്ലാ സർട്ടിഫിക്കറ്റ് ഒപ്പിച്ചത് 4,500 രൂപയ്ക്ക്; പോയത് ദുബായിലേക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഒമിക്രോൺ ബാധിതൻ രാജ്യം വിട്ട സംഭവം; കൊറോണയില്ലാ സർട്ടിഫിക്കറ്റ് ഒപ്പിച്ചത് 4,500 രൂപയ്‌ക്ക്; പോയത് ദുബായിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 07:03 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വ്യാജ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആൾ രാജ്യം വിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒമിക്രോൺ ബാധിതനായിരുന്ന ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ ലാബിൽ നിന്നാണ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിനായി 4,500 രൂപയും ചിലവാക്കി.

ബെംഗളൂരുവിലെത്തിയ ഇയാൾ നിരവധിയാളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാണ് ദുബായിലെത്തിയത്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിൽ ഒന്ന് ഇയാളുടേതാണ്. ദക്ഷിണാഫ്രിക്കൻ പൗരനായ ഇയാൾക്ക് 66 വയസാണ് പ്രായം. സാമ്പിൾ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ രാജ്യം വിട്ടത്. ഒമിക്രോൺ ബാധിതനാണെന്ന് തെളിയുമ്പോൾ ഇയാൾ ഇന്ത്യയിലുണ്ടായിരുന്നില്ല.

ജൊഹന്നാസ്ബർഗിലുള്ള ഫാർമസി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഇയാൾ. ബെംഗളൂരു വസന്ത്‌നഗറിലെ ഹോട്ടലിൽ ക്വാറന്റൈനിൽ ഇരിക്കവെ നവംബർ 27നാണ് രാജ്യം വിട്ടത്. രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള ഇയാൾ രോഗലക്ഷണങ്ങൾ പ്രകടപ്പിച്ചിരുന്നില്ല. അതിനാൽ സ്വയം നിരീക്ഷണത്തിൽ തുടരാനായിരുന്നു നിർദേശം. ഹൈ-റിസ്‌ക് വിഭാഗത്തിൽപ്പെട്ട രാജ്യത്ത് നിന്നും വന്നതിനാലാണ് സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചത്.

എന്നാൽ നവംബർ 23ന് സ്വകാര്യ ലാബിലെത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച ഇയാൾ 27ന് അർദ്ധരാത്രി ദുബായിലേക്ക് പോയി. ഇതിന് ശേഷമാണ് ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്. ഇതോടെ ഇയാളുമായി നേരിട്ട് ഇടപഴകിയ 24 പേരെയും സെക്കൻഡറി പട്ടിയകയിലുള്ള 240 പേരെയും കണ്ടെത്തി പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണ്.

 

Share
Tweet
SendShare

More News from this section

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies