തൃശൂർ: തൃശൂരിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം. ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ആറ് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു.
ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആണ് അക്രമം തുടങ്ങിയതെന്നും കെ.എസ്.യു ആരോപിച്ചു. ക്യാമ്പസിന് പുറത്ത് നിന്നുള്ളവർ കോളേജിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകരും പരാതിപ്പെട്ടു.
ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments