കുരുന്നുകൾക്ക് ജാവ്‌ലിൻത്രോയുടെ ബാലപാഠങ്ങൾ പകർന്ന് കൊടുത്ത് ഒളിമ്പ്യൻ നീരജ് ചോപ്ര;മികച്ച നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുരുന്നുകൾക്ക് ജാവ്‌ലിൻത്രോയുടെ ബാലപാഠങ്ങൾ പകർന്ന് കൊടുത്ത് ഒളിമ്പ്യൻ നീരജ് ചോപ്ര;മികച്ച നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 01:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:കുട്ടികൾക്ക് ജാവലിൻ ത്രോയുടെ ബാലപാഠങ്ങൾ പകർന്ന് കൊടുത്ത് ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര.അഹമ്മദാബാദിലെ സസ്‌കർധാം സ്‌കൂളിലെ പരിപാടിക്കെത്തിയ കുട്ടികൾക്കാണ് താരം പരിശീലനം നൽകിയത്.ഇന്ത്യയുടെ ഭാവി ചാമ്പ്യൻമാരെ നീരജ് പരിശീലിപ്പിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

വിദ്യാർത്ഥികളോടൊപ്പം സമയം ചിലവഴിച്ചതിലും കായികക്ഷമത വർദ്ധിപ്പിക്കാൻ കുട്ടികളെ പ്രചോദിപ്പിച്ചതിനും താരത്തെ അഭിന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. അഹമ്മദാബാദിലെ സ്‌കൂളിൽ എത്തിയ താരം കുട്ടികളോടൊപ്പം ജാവ്ലിൻത്രോ, വോളിബോൾ,അമ്പെയ്‌ത്ത് എന്നിവയുൾപ്പടെയുള്ള കായിക ഇനങ്ങൾ കളിക്കുകയും അവർക്ക് അതിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തു.ഫിറ്റ്‌നെസിൽ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു.

അതിൽ ഇന്ത്യയുടെ സ്വർണതാരം ചെറിയ ഒരു കുട്ടിയെ ജാവ്ലിൻ എറിയാൻ പരിശീലിപ്പിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. മികച്ച നിമിഷങ്ങൾ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീരജിന്റെ പരിശീലകനായുള്ള ഈ പ്രകടനത്തെ വിലയിരുത്തിയത്.

സന്തുലിത ആഹാര ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിർത്തുന്നതിനെക്കുറിച്ചും കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കായിക താരങ്ങൾ സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ബോധവൽക്കരണം നടത്തുകയും വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് നീരജ് പരിപാടിക്കെത്തിയത്.അഹമ്മദാബാദിലെ 75 സ്‌കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പട്ട കുട്ടികളുമായാണ് നീരജ് ചോപ്ര സംവദിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ് ചടങ്ങിൽ പങ്കെടുക്കവെയാണ് ഒളിമ്പിക്‌സ് താരങ്ങളും പാരാലിംപിക് താരങ്ങളും സ്‌കൂൾ വിദ്യാർഥികളുമായി സംവദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്

കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയ നീരജ് ചോപ്ര ഇഷ്ടഭക്ഷണമേതെന്ന ചോദ്യത്തിനും മറുപടി നൽകി. വെജിറ്റബിൾ ബിരിയാണ് ആണ് തന്റെ ഇഷ്ടഭക്ഷണമെന്നും വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കാൻ ഇഷ്ടമാണെന്നും നീരജ് പറഞ്ഞു. അധികം മസാല ചേർക്കാതെ തയാറാക്കുന്ന വെജിറ്റബിൾ ബിരിയാണി തൈര് കൂട്ടി കഴിക്കുന്നത് ഉത്തമമാണെന്നും നീരജ് പറഞ്ഞു.

ആരോഗ്യകരമായ ഭക്ഷണമാണെന്നതിന് പുറമെ പച്ചക്കറികളുടെയും കാർബോ ഹൈഡ്രേറ്റിന്റേയും ശരിയായ മിശ്രണമാണ് വെജിറ്റബിൾ ബിരിയാണി എന്നും നീരജ് വ്യക്തമാക്കി. പാചകം ചെയ്യുന്നത് പരിശീലനത്തിന്റെ കാഠിന്യത്തിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മാറി നിൽക്കാൻ സഹായിക്കുന്നുണ്ടെന്നും നീരജ് പറഞ്ഞു.

Tags: NEERAJ CHOPRAolympics gold
Share
Tweet
SendShare

More News from this section

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies